വായു മലിനീകരണം രൂക്ഷമായ 20 നഗരങ്ങളിൽ 13 ഇന്ത്യയിൽ; ഏറ്റവും മലിനവായുവുള്ള തലസ്ഥാനം ഡൽഹി തന്നെ

Mail This Article
ലോകത്തെ ഏറ്റവും മലിനമായ 20 നഗരങ്ങളിൽ 13 എണ്ണം ഇന്ത്യയിൽ. വായുനിലവാരം കൂട്ടുന്ന സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്ന കമ്പനിയായ ഐക്യു എയർ കഴിഞ്ഞവർഷത്തെ വായുനിലവാരം സംബന്ധിച്ച് പുറത്തുവിട്ട റിപ്പോർട്ടിലാണ് വിവരം.
ബർനിഹാട്ട് ഏറ്റവും മലിനം
മേഘാലയയിലെ ബർനിഹാട്ട് പട്ടണത്തിലാണ് ലോകത്തെ ഏറ്റവും മോശമായ വായുനിലവാരം. തദ്ദേശീയ ഫാക്ടറികൾ, ഉരുക്കുശാലകൾ എന്നിവിടങ്ങളിൽ നിന്നുള്ള മാലിന്യങ്ങളാണ് പട്ടണത്തിലെ വായു മലിനമാക്കുന്നത്.
മറ്റ് ഇന്ത്യൻ പട്ടണങ്ങൾ/നഗരങ്ങൾ
ഡൽഹി
മുല്ലാൻപുർ (പഞ്ചാബ്)
ഫരീദാബാദ് (ഹരിയാന)
ലോണി (യുപി)
ഗുരുഗ്രാം (ഹരിയാന)
ഗംഗാനഗർ (രാജസ്ഥാൻ)
ഗ്രേറ്റർ നോയിഡ (യുപി)
ഭിവാഡി (രാജസ്ഥാൻ)
മുസാഫർനഗർ (യുപി)
ഹനുമൻഗഡ് (രാജസ്ഥാൻ)
നോയിഡ (യുപി)
ഏറ്റവും മലിനവായുവുള്ള തലസ്ഥാനം
വായുനിലവാരം ഏറ്റവും മോശമായ തലസ്ഥാനനഗരം ഇത്തവണയും ഡൽഹിയാണ്. തുടർച്ചയായി ആറാം തവണയാണ് ഡൽഹി ഈ സ്ഥാനത്തെത്തുന്നത്. രാസബാഷ്പ കണികകളുടെ (പിഎം 2.5) അളവ് ഘനമീറ്ററിൽ 102.4 മൈക്രോഗ്രാം എന്ന 2023 ലെ അളവിൽ നിന്ന് 108.3 മൈക്രോഗ്രാം എന്ന അളവിലേക്കു കഴിഞ്ഞവർഷം കൂടി. ഇന്ത്യൻ നഗരങ്ങളിൽ 35% ലോകാരോഗ്യ സംഘടന നിഷ്കർഷിച്ചിട്ടുള്ളതിനെക്കാൾ 10 മടങ്ങ് രാസബാഷ്പം അന്തരീക്ഷത്തിലുള്ളവയാണ്.
നില മെച്ചപ്പെടുത്തി ഇന്ത്യ
ഏറ്റവും മലിനവായുവുള്ള രാജ്യങ്ങളുടെ പട്ടികയിൽ 2023 ൽ 3–ാം സ്ഥാനത്തായിരുന്നു ഇന്ത്യ. എന്നാൽ 2024 ൽ 5–ാം സ്ഥാനത്തേക്ക് ഇറങ്ങി. രാസബാഷ്പ കണികകളുടെ അളവിൽ 7 % കുറവുണ്ടായി.
അയൽപക്കത്തും മലിനവായു
പട്ടികയിലെ 4 നഗരങ്ങൾ പാക്കിസ്ഥാനിലാണ്, ഒരെണ്ണം ചൈനയിലും.