മരുന്നു നിർമാതാക്കൾക്ക് പ്രത്യേക ക്യുആർ കോഡ്

Mail This Article
×
ന്യൂഡൽഹി ∙ ഓൺലൈൻ ഡെലിവറി ആപ്പുകൾ, തപാൽ തുടങ്ങിയവ വഴി അയയ്ക്കുന്ന മരുന്നുകൾ അടങ്ങിയ പാക്കേജുകൾക്ക് പ്രത്യേക ബാർകോഡ് ഏർപ്പെടുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു. മരുന്നുവിൽപനയുടെ മറവിൽ നടക്കുന്ന ലഹരി കടത്ത് നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശത്തിലാണ് നടപടിയെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ പറഞ്ഞു. മരുന്നു നിർമാതാക്കൾക്ക് പ്രത്യേക ക്യുആർ കോഡ് ഏർപ്പെടുത്തും. ഈ ക്യൂആർ കോഡുകൾ മരുന്നു പാക്കറ്റുകളിൽ പതിപ്പിക്കാൻ ആവശ്യപ്പെടും. പാക്കറ്റുകൾ ട്രാക്ക് ചെയ്യുന്നതിനും നിരീക്ഷിക്കുന്നതിനുമായി പോർട്ടൽ തുടങ്ങും.
English Summary:
New Medicine Barcode System: Medicine barcode system to fight drug trafficking is launched in India. The Central Health Ministry's new QR code initiative will track online medicine deliveries and improve drug safety nationwide.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.