പുതുച്ചേരിയിൽ 18,000 രൂപ ഓണറേറിയം

Mail This Article
×
ചെന്നൈ ∙ പുതുച്ചേരിയിൽ ആശാ വർക്കർമാർക്ക് അടുത്ത മാസം മുതൽ 18,000 രൂപ ഓണറേറിയം ലഭിക്കും. ഓണറേറിയം 8000 രൂപ വർധിപ്പിക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി എൻ.രംഗസാമി അറിയിച്ചു. നിലവിൽ നൽകുന്ന 10,000 രൂപയിൽ 7000 രൂപ സംസ്ഥാനവും 3000 രൂപ കേന്ദ്രവുമാണു നൽകുന്നത്.
ഇതിനു പുറമേ ഇൻസെന്റീവുമുണ്ട്. 328 ആശാ വർക്കർമാരാണു പുതുച്ചേരിയിലുള്ളത്. കേന്ദ്രാനുമതി ലഭിച്ചാൽ 305 പേരെക്കൂടി നിയമിക്കും. ആന്ധ്രപ്രദേശിൽ 30 വർഷമായി ജോലി ചെയ്യുന്നവർക്ക് ഒന്നര ലക്ഷം രൂപ ഗ്രാറ്റുവിറ്റി നൽകുമെന്നു പ്രഖ്യാപിച്ചിരുന്നു.
English Summary:
Honorarium Hike: Puducherry Asha Workers get ₹18,000 monthly honorarium hike
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.