ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യയും ചിലെയുമായുള്ള വ്യാപാരബന്ധം ശക്തമാക്കാനുള്ള ചർച്ചകൾ ആരംഭിക്കാൻ ധാരണ. 5 ദിവസത്തെ സന്ദർശനത്തിനായി എത്തിയ ചിലെ പ്രസിഡന്റ് ഗബ്രിയേൽ ബോറിച്ചുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചർച്ചയിൽ പ്രതിരോധം, ധാതു, ആരോഗ്യ മേഖലകളിൽ കൂടുതൽ സഹകരണത്തിനും ധാരണയായിട്ടുണ്ട്. അന്റാർട്ടിക്ക മേഖലയിലെ പര്യവേഷണത്തിൽ ഇരു രാജ്യങ്ങളും സഹകരിക്കും. ദുരന്ത നിവാരണ മേഖലയിൽ പരസ്പരം കൈകോർക്കാനും തീരുമാനമായിട്ടുണ്ട്.  

ഡിജിറ്റൽ അടിസ്ഥാന സൗകര്യം, റെയിൽവേ, ബഹിരാകാശ മേഖലകളിലെ ഇന്ത്യയുടെ പരിചയ സമ്പത്ത് എന്നിവ ചിലെയുമായി പങ്കുവയ്ക്കാനും ഇന്ത്യ സന്നദ്ധത അറിയിച്ചിട്ടുണ്ട്. 2022 മേയിൽ പ്രസിഡന്റ് പദവിയിലെത്തിയ ഗബ്രിയേൽ ബോറിച് ആദ്യ ഇന്ത്യാ സന്ദർശനത്തിനായി ഇന്നലെയാണു ഡൽഹിയിലെത്തിയത്. രാഷ്ട്രപതി ദ്രൗപദി മുർമു അദ്ദേഹത്തിനു വിരുന്നൊരുക്കി.

English Summary:

India and Chile: India-Chile trade relations are set to strengthen significantly following discussions between Prime Minister Modi and President Boric. The two nations agreed to enhance cooperation across various sectors, including defense, health, and space technology.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com