ADVERTISEMENT

ജമ്മു ∙ ജമ്മു കശ്മീരിലെ കഠ്​വ ജില്ലയിൽ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൂടി കൊല്ലപ്പെട്ടതായി സൂചന. ബില്ലാവർ മേഖലയിലെ രാംകോട്ടിൽ കഴിഞ്ഞ ദിവസം രാത്രി കനത്ത വെടിവയ്പാണ് നടന്നത്. ഒരു ഭീകരനു പരുക്കേറ്റതായും വിവരമുണ്ട്. സുരക്ഷാ സേന ഈ മേഖലയിൽ നടത്തുന്ന തിരച്ചിൽ 10 ദിവസം പിന്നിട്ടു. 2 ഭീകരർ നേരത്തെ കൊല്ലപ്പെട്ടിരുന്നു. 4 പൊലീസുകാരും വീരമൃത്യു വരിച്ചു.

പാക്കിസ്ഥാനിൽ നിന്ന് നുഴഞ്ഞുകയറിയ ജയ്ഷെ മുഹമ്മദ് ഭീകരരാണ് സഫിയാൻ വനമേഖലയിലെത്തിയത്. രാംകോട്ടിൽ 3 പേരുടെ സാന്നിധ്യം കഴിഞ്ഞദിവസം കണ്ടെത്തിയതോടെയാണ് ഇവിടെ തിരച്ചിൽ ഊർജിതമാക്കിയത്. കഴിഞ്ഞദിവസം ഹീരാനഗറിലെ സന്യാൽ ഗ്രാമത്തിൽ ഏറ്റുമുട്ടലിൽ 2 ഭീകരർ കൊല്ലപ്പെട്ടിരുന്നു. 3 പേർ കടന്നുകളഞ്ഞു. ജുതാനയിൽ രാജ്ബഗ് സ്റ്റേഷൻ പരിധിയിൽ ഏറ്റുമുട്ടലിൽ 2 ഭീകരരും കൊല്ലപ്പെട്ടു.

English Summary:

Kathua Encounter: Another terrorist has been killed in a recent encounter in Kathua, Jammu and Kashmir. The operation, lasting ten days, resulted in the death of two terrorists previously and four police officers.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com