സിപിഎമ്മിന്റെ തലപ്പത്ത് മലയാളിമയം; പാർട്ടിയുടെ ഏക മുഖ്യമന്ത്രിയും കേരളത്തിൽ

Mail This Article
×
മധുര∙ എം.എ.ബേബി സിപിഎമ്മിന്റെ തലപ്പത്തെത്തുമ്പോൾ പാർട്ടിയിൽ മലയാളി സർവാധിപത്യം. സിപിഎമ്മിനെ ബേബി നയിക്കുമ്പോൾ സിഐടിയു ഒഴികെയുള്ള പ്രധാനപ്പെട്ട സംഘടനകളുടെ തലപ്പത്ത് കേരളത്തിൽ നിന്നുള്ളവരാണ്. പാർട്ടിയുടെ ഏക മുഖ്യമന്ത്രിയും കേരളത്തിൽ.ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രസിഡന്റ് പി.കെ.ശ്രീമതി, എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി.സാനു, ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ.റഹീം, കർഷകത്തൊഴിലാളി യൂണിയൻ അഖിലേന്ത്യാ പ്രസിഡന്റ് എ.വിജയരാഘവൻ എന്നിവരെല്ലാം കേരളത്തിൽനിന്ന് ഉള്ളവരാണ്.പുതിയ കേന്ദ്ര കമ്മിറ്റിയിൽ കേരള ഘടകത്തിൽ നിന്ന് 17 പേരുണ്ട്. പിബിയിൽ കേരള ഘടകത്തിൽനിന്നുള്ളത് 4 പേർ.
English Summary:
CPM Party Congress: Malayali Dominance Takes Center Stage in CPM Leadership
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.