ADVERTISEMENT

മധുര ∙ പിബിയിൽ പുതിയതായെത്തിയ വിജു കൃഷ്ണൻ (51) കിസാൻ സഭ ദേശീയ ജനറൽ സെക്രട്ടറിയാണ്. കാർഷിക സമ്പദ്‌വ്യവസ്ഥയിൽ ഡോക്ടറേറ്റുള്ള അദ്ദേഹം കിസാൻ സഭയുടെ പ്രവർത്തകനാകുംമുൻപ്  ബെംഗളൂരു സെന്റ് ജോസഫ്സ് കോളജിൽ അധ്യാപകനായിരുന്നു. 2018ൽ മഹാരാഷ്ട്രയിലെ കർഷക ലോങ്മാർച്ചിന്റെ നേതൃനിരയിലുണ്ടായിരുന്നു.ബെംഗളൂരു സെന്റ് ജോസഫ്സ് കോളജിൽ പൊളിറ്റിക്കൽ സയൻസ് വിഭാഗം തലവനായിരിക്കെയാണു ജോലി രാജിവച്ചു സജീവ രാഷ്ട്രീയത്തിലിറങ്ങിയത്. 

ബെംഗളൂരുവിൽ നാഷനൽ ബ്യൂറോ ഓഫ് സോയിൽ സർവേ ആൻഡ് ലാൻഡ് യൂസ് പ്ലാനിങ്ങിലെ സൗത്ത് റീജനൽ സയന്റിസ്‌റ്റായിരുന്ന കരിവെള്ളൂർ ചീറ്റ സ്വദേശി ഡോ.പി.കൃഷ്‌ണന്റെയും ശ്യാമളയുടെയും മകനാണ്. വിജുവിന്റെ പഠനം ബെംഗളൂരുവിലായിരുന്നു. മുത്തച്ഛൻ പരേതനായ സി.എ.കുഞ്ഞിരാമൻ ചെറുവത്തൂരിൽ എകെജിയെ കൊണ്ടുവന്നു കർഷകസംഘം രൂപീകരിക്കാൻ നേതൃത്വം നൽകിയവരിൽ മുൻനിരയിലുണ്ടായിരുന്നു. കണ്ണൂർ മുൻ ഡിസിസി അംഗം പരേതയായ വി.കുഞ്ഞിമാണിക്കമാണു മുത്തശ്ശി.

1995ൽ ജെഎൻയുവിൽ പിജി പഠനത്തിനു ചേർന്നു. 1996ൽ എസ്എഫ്ഐയിൽ അംഗത്വമെടുത്തു. ഇതേവർഷം പാർട്ടിയിലും അംഗമായി. 2001 വരെ ജെഎൻയു എസ്എഫ്ഐ സെക്രട്ടറിയായി പ്രവർത്തിച്ചു. പൊളിറ്റിക്കൽ ഇന്റർനാഷനൽ റിലേഷനിൽ എംഎയും സൗത്ത് ഏഷ്യൻ സ്റ്റഡീസിൽ എംഫിലും. 2009ൽ കർഷകസംഘം അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായി. മലയാളം, ഇംഗ്ലിഷ്, ഹിന്ദി, കന്നഡ, തെലുങ്ക് തുടങ്ങി 10 ഭാഷകൾ സംസാരിക്കും. ജെഎൻയു പഠനകാലത്തു പരിചയപ്പെട്ട തെലങ്കാന സ്വദേശി ഡോ.സമതയാണു ഭാര്യ. മകൾ റിയ.

പൊളിറ്റ്ബ്യൂറോയിലേക്ക് ഇവരും

മറിയം ധാവ്ളെ

ജനാധിപത്യ മഹിളാ അസോസിയേഷൻ ജനറൽ സെക്രട്ടറി. മഹാരാഷ്ട്രയിൽ എസ്എഫ്ഐയുടെ ആദ്യ വനിതാ സെക്രട്ടറിയായത് 1988ൽ. ഭർത്താവ് അശോക് ധാവ്ളെയും പിബി അംഗം.

യു.വാസുകി, ശ്രിദീപ് ഭട്ടാചാര്യ, ജിതേന്ദ്ര ചൗധരി
യു.വാസുകി, ശ്രിദീപ് ഭട്ടാചാര്യ, ജിതേന്ദ്ര ചൗധരി

യു.വാസുകി

ജനാധിപത്യ മഹിളാ അസോസിയേഷൻ വൈസ് പ്രസിഡന്റ്. നേരത്തെ ബാങ്ക് ഉദ്യോഗസ്ഥയായിരുന്നു. മുൻ പിബി അംഗം അന്തരിച്ച ആർ.ഉമാനാഥിന്റെയും മുൻ കേന്ദ്ര കമ്മിറ്റി അംഗം അന്തരിച്ച പാപ്പ ഉമാനാഥിന്റെയും മകൾ. 

അരുൺ കുമാർ

പാർട്ടി ആസ്ഥാനത്തു വിദേശകാര്യ വിഭാഗത്തിന്റെ ചുമതല. എസ്എഫ്ഐ മുൻ ദേശീയ പ്രസിഡന്റ്. സിഐടിയു ദേശീയ അധ്യക്ഷ ഡോ.കെ.ഹേമലതയുടെയും ശ്യാം സുന്ദറിന്റെയും മകൻ. ഭാര്യ: മമത. മകൻ: അർണവ്.

കെ.ബാലകൃഷ്ണൻ

പാർട്ടി തമിഴ്നാട് മുൻ സെക്രട്ടറി. 1982 മുതൽ പാർട്ടി സംസ്ഥാന സമിതി അംഗം. 2011ൽ ചിദംബരം മണ്ഡലത്തിൽനിന്ന് നിയമസഭാംഗമായി. 

മറിയം ധാവ്ളെ, ആർ.അരുൺകുമാർ, കെ.ബാലകൃഷ്ണൻ, അമ്ര റാം
മറിയം ധാവ്ളെ, ആർ.അരുൺകുമാർ, കെ.ബാലകൃഷ്ണൻ, അമ്ര റാം

അംറാ റാം

രാജസ്ഥാനിലെ സീക്കറിൽനിന്നുള്ള ലോക്സഭാംഗം. പാർട്ടി സംസ്ഥാന സെക്രട്ടറിയായിരുന്നു. കിസാൻ സഭ വൈസ് പ്രസിഡന്റ്. ദീർഘകാലം രാജസ്ഥാൻ നിയമസഭാംഗമായിരുന്നു.

ശ്രീദീപ് ഭട്ടാചാര്യ

ബംഗാളിലെ ഹൗറ സ്വദേശി. എൻജിനീയറിങ് ബിരുദധാരിയാണ്. പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം. ജനകീയ ശാസ്ത്ര പ്രസ്ഥാനത്തിന്റെ സംഘാടകൻ.

ജിതേന്ദ്ര ചൗധരി

പാർട്ടിയുടെ ത്രിപുര സെക്രട്ടറി. ആദിവാസി നേതാവ്. ത്രിപുര നിയമസഭയിലെ പ്രതിപക്ഷ നേതാവ്. നേരത്തെ സിപിഎം മന്ത്രിസഭകളിൽ അംഗമായിരുന്നു. 2014ൽ ലോക്സഭയിലേക്കും ജയിച്ചു. 

English Summary:

From Professor to Politburo Member: The Vijoo Krishnan Story; Education, Activism, and Politics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com