തദ്ദേശ ഭരണത്തിൽ മത്സരിക്കേണ്ട, ഭിന്നശേഷിക്കാരെ തമിഴ്നാട് നാമനിർദേശം ചെയ്യും; ബിൽ നിയമസഭയിൽ

Mail This Article
ചെന്നൈ ∙ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഭിന്നശേഷിക്കാരെ അംഗങ്ങളായി നാമനിർദേശം ചെയ്യാനുള്ള സുപ്രധാന ബിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ നിയമസഭയിൽ അവതരിപ്പിച്ചു. പഞ്ചായത്ത് നിയമത്തിലും അർബൻ പഞ്ചായത്ത് ആക്ടിലും ഭേദഗതികൾ വരുത്തുന്ന ബിൽ നിയമമാകുന്നതോടെ ഭിന്നശേഷിക്കാർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാതെ തദ്ദേശഭരണ സ്ഥാപനങ്ങളിൽ അംഗങ്ങളാകാം. നിലവിൽ 35 പേർ മാത്രമാണു കോർപറേഷനുകളും നഗരസഭകളും ടൗൺ പഞ്ചായത്തുകളും ഉൾപ്പെടുന്ന നഗര തദ്ദേശസ്ഥാപനങ്ങളിലേക്കു സംവരണം വഴിയെത്തുന്നത്. പുതിയ ഭേദഗതിയോടെ 650 പേർക്ക് അവസരം ലഭിക്കും. വില്ലേജ് പഞ്ചായത്തുകളിൽ12,913, പഞ്ചായത്ത് യൂണിയനുകളിൽ 388, ജില്ലാ പഞ്ചായത്തുകളിൽ 37 പേർക്കും പുതുതായി അവസരം ലഭിക്കും. പ്രാദേശിക ഭരണത്തെ നയിക്കാൻ ഭിന്നശേഷിക്കാരെ പ്രാപ്തരാക്കുകയാണ് ലക്ഷ്യമെന്ന് സ്റ്റാലിൻ പറഞ്ഞു.