17കാരനെ കൊന്ന ‘ലേഡി ഡോൺ’ പിടിയിൽ; കോക്പിറ്റിലേക്ക് ലേസർ രശ്മികൾ, ആടിയുലഞ്ഞ് വിമാനം: ഇന്ത്യ വാർത്തകൾ വായിക്കാം

Mail This Article
അനിയനെ അടിച്ചയാളെ കാട്ടിക്കൊടുത്തില്ല, 17കാരനെ കൊന്നു; ‘ലേഡി ഡോൺ’ പിടിയിൽ
ന്യൂഡൽഹി ∙ സീലംപുരിൽ 17 കാരനെ കൊലപ്പെടുത്തിയ കേസിൽ ‘ലേഡി ഡോൺ’ സിക്രയും സംഘവും കസ്റ്റഡിയിൽ. സീലംപുര്‍ സ്വദേശി കുനാൽ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. പാൽ വാങ്ങാൻ പോയ കുനാലിനെ സിക്രയും സംഘവും ചേർന്നു കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. വാർത്ത വായിക്കാൻ ക്ലിക്ക് ചെയ്യൂ
793 കോടിയുടെ സ്വത്തുക്കൾ പിടിച്ചെടുത്ത് ഇ.ഡി, ജഗൻമോഹൻ റെഡ്ഡിക്ക് തിരിച്ചടി
ഹൈദരാബാദ് ∙ അനധികൃത സ്വത്ത് സമ്പാദന കേസിൽ ആന്ധ്രാ പ്രദേശ് മുൻ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിക്കും ഡാൽമിയ സിമന്‍റ്സിനും തിരിച്ചടി. 793 കോടി വരുന്ന സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു. 2011ൽ റജിസ്റ്റർ ചെയ്ത കേസിലാണ് 14 വർഷത്തിനു ശേഷം ഇ.ഡി നടപടി. വാർത്ത വായിക്കാം
മാംസാഹാരത്തിനു വിലക്ക്: മറാത്തികളും ഗുജറാത്തികളും തമ്മിൽ തർക്കം
മുംബൈ ∙ മാംസാഹാരം കഴിച്ചതിന്റെ പേരിൽ ഘാട്‌കോപ്പറിൽ മറാത്തികളും ഗുജറാത്ത് സ്വദേശികളും തമ്മിൽ തർക്കം. മാംസവും മീനും കഴിച്ചതിന്റെ പേരിൽ ഒരു അപ്പാർട്ട്മെന്റ് സമുച്ചയത്തിലെ താമസക്കാരായ ഗുജറാത്ത് സ്വദേശികൾ മറാത്തി സംസാരിക്കുന്ന കുടുംബങ്ങളോട് മോശമായി പെരുമാറി എന്നാരോപിച്ചായിരുന്നു തർക്കം. അതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വാർത്ത വായിക്കാം
കോക്‌പിറ്റിലേക്ക് ലേസർ രശ്മികൾ, ആടിയുലഞ്ഞ് വിമാനം; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
പട്ന∙ ലേസർ രശ്മി കോക്പിറ്റിലേക്ക് പ്രകാശിച്ചതിനെ തുടർന്ന് വിമാനാപകടം ഒഴിവായത് തലനാരിഴയ്ക്ക്. പുണെയിൽ നിന്ന് പട്നയിലേക്ക് സർവീസ് നടത്തുകയായിരുന്ന ഇൻഡിഗോ വിമാനമാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. വാർത്ത വായിക്കാം
36 വട്ടം കുത്തി; ഭർത്താവിനെ കൊന്ന ശേഷം കാമുകന് 17കാരിയുടെ വിഡിയോ കോൾ
ഭോപാൽ ∙ വിവാഹം കഴിഞ്ഞ് നാലാം മാസം ഭര്‍ത്താവിനെ കൊലപ്പെടുത്തി പതിനേഴുകാരിയായ പെണ്‍കുട്ടിയും സുഹൃത്തുക്കളും. മധ്യപ്രദേശിലെ ബുര്‍ഹാന്‍പുറിലാണ് സംഭവം. വാർത്ത വായിക്കാം