3 ഭീകരരെ കണ്ടെന്ന് സംശയം; കഠ്വയിൽ തിരച്ചിൽ തുടങ്ങി

Mail This Article
×
ജമ്മു ∙ ജമ്മു കശ്മീരിലെ കഠ്വ ജില്ലയിൽ 3 ഭീകരർ ഒളിച്ചിരിക്കുന്നതായി വിവരം കിട്ടിയതിനെ തുടർന്ന് സുരക്ഷാസേന തിരച്ചിൽ ശക്തമാക്കി. രസന മേഖലയിലെ വനപ്രദേശത്ത് മേൽബാഗുകളുമായി 3 പേരെ സംശയാസ്പദമായ നിലയിൽ കണ്ടെന്ന് ഒരു പുരോഹിതനാണ് വിവരം നൽകിയത്. പൊലീസും സിആർപിഎഫും പ്രദേശം വളഞ്ഞിട്ടുണ്ട്. വനത്തിനുള്ളിൽ തിരച്ചിൽ നടക്കുന്നതായി പൊലീസ് അറിയിച്ചു.
English Summary:
Kathua Terrorist Hunt Intensifies: Security forces have launched a major search operation in Kathua district of Jammu and Kashmir after receiving intelligence about three suspected terrorists. A local priest's report about suspicious individuals in the Rasana forest area initiated the operation involving police and CRPF personnel.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.