ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്തെ നടുക്കിയ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് പ്രവർത്തകസമിതിയുടെ അടിയന്തരയോഗം ഇന്നു ചേരും. രാവിലെ 11നു പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയിലാണു യോഗം. സോണിയ ഗാന്ധി ഉൾപ്പെടെ മുതിർന്ന നേതാക്കൾ പങ്കെടുക്കും.

യുഎസ് സന്ദർശനത്തിനു പോയ രാഹുൽ ഗാന്ധി യാത്ര വെട്ടിച്ചുരുക്കി മടങ്ങിയെത്തുമെന്നും കോൺഗ്രസ് വൃത്തങ്ങൾ സൂചിപ്പിച്ചു. ഭീകരാക്രമണത്തിന് ഇരയായവർ നീതിയും രാജ്യത്തിന്റെ പൂർണ പിന്തുണയും അർഹിക്കുന്നുണ്ടെന്നു രാഹുൽ ഗാന്ധി പറഞ്ഞു.

സർവകക്ഷിയോഗം ഇന്ന്

ന്യൂഡൽഹി ∙ പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സർവകക്ഷി യോഗം ഇന്നു 6 മണിക്കു ചേരും. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിങ് എന്നിവർ വിവിധ പാർട്ടി നേതാക്കളുമായി ഇക്കാര്യം ചർച്ച ചെയ്തെന്നാണു വിവരം.

English Summary:

Congress Emergency Meeting: Rahul Gandhi Returns Amidst Pahalgham Tragedy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com