ADVERTISEMENT

ന്യൂഡൽഹി ∙ പഹൽഗാം ഭീകരാക്രമണത്തെത്തുടർന്നു കുടുങ്ങിപ്പോയ വിനോദസഞ്ചാരികളുമായുള്ള പ്രത്യേക ട്രെയിൻ ഇന്നു രാവിലെ 9.30ന് ന്യൂഡൽഹി സ്റ്റേഷനിലെത്തും. കട്രയിൽനിന്ന് ഇന്നലെ രാത്രി പുറപ്പെട്ട ട്രെയിൻ ഉധംപുർ, ജമ്മു, പഠാൻകോട്ട്, ജലന്തർ, അംബാല, കുരുക്ഷേത്ര, പാനിപ്പത്ത് ‌‌സ്റ്റേഷനുകൾ പിന്നിട്ടാണ് എത്തുക. 

കശ്മീരിൽ കുടുങ്ങിപ്പോയ നൂറോളം യാത്രക്കാരെ ഇന്നലെ പകൽ 3 ട്രെയിനുകളിലായി കയറ്റിവിട്ടിരുന്നു. ജമ്മു തവിയിലും കട്ര സ്റ്റേഷനിലും റെയിൽവേ ഹെൽപ് ഡെസ്കുകൾ തുറന്നു. ‌ ഫോൺ – 0191-2470116, 1072, 01991-234876, 7717306616.

English Summary:

Pahalgam Attack Aftermath: Special train arrives in Delhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com