പഹൽഗാം ഭീകരാക്രമണം: അപലപിച്ച് സുപ്രീം കോടതി

Mail This Article
×
ന്യൂഡൽഹി ∙ പഹൽഗാമിലെ ഭീകരാക്രമണത്തെ അപലപിച്ചും സംഭവത്തിൽ കടുത്ത വേദന രേഖപ്പെടുത്തിയും സുപ്രീം കോടതിയുടെ ഫുൾകോർട്ട് പ്രമേയം പാസാക്കി. കൊല്ലപ്പെട്ടവർക്ക് ആദരമർപ്പിച്ച് ജഡ്ജിമാരും അഭിഭാഷകരും റജിസ്ട്രി ജീവനക്കാരും 2 മിനിറ്റ് എഴുന്നേറ്റുനിന്ന് മൗനമാചരിച്ചു. പരുക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച കോടതി, സംഭവത്തിന് ഇരയായവർക്കും കുടുംബാംഗങ്ങൾക്കുമൊപ്പം രാജ്യം നിലകൊള്ളുന്നതായും വ്യക്തമാക്കി.
സംഭവത്തെ അപലപിച്ച് സുപ്രീം കോടതിയിലെ അഡ്വക്കറ്റ് ഓൺ റെക്കോർഡ് അസോസിയേഷനും പ്രമേയം പാസാക്കിയതായി അധ്യക്ഷൻ വിപിൻ നായർ അറിയിച്ചു. ഇന്നലെ സുപ്രീം കോടതിയുടെ മുന്നിൽ മുന്നൂറിൽപരം അഭിഭാഷകർ വെള്ള റിബണുകൾ ധരിച്ച് ഭീകരാക്രമണത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ചു.
English Summary:
Pahalgam terror attack: Supreme Court Passes Resolution of Condemnation
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.