പഹൽഗാം ആയുധം ആക്കുന്നതിനെതിരെ ജാഗ്രത വേണമെന്ന് സിപിഎം

Mail This Article
×
ന്യൂഡൽഹി ∙ പഹൽഗാം ഭീകരാക്രമണത്തിനെതിരെ രാജ്യം ഒറ്റക്കെട്ടായി നിൽക്കുമ്പോൾ, അതിനെ വർഗീയമായി ദുരുപയോഗിക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അഭ്യർഥിച്ചു. എം.എ.ബേബി സിപിഎം ജനറൽ സെക്രട്ടറിയായ ശേഷമുള്ള ആദ്യ പൊളിറ്റ് ബ്യൂറോ യോഗമായിരുന്നു ഇന്നലെ നടന്നത്.മധുര പാർട്ടി കോൺഗ്രസിൽ എടുത്ത തീരുമാനങ്ങൾ നടപ്പാക്കാൻ സംസ്ഥാന കമ്മിറ്റിയും ജില്ലാ കമ്മിറ്റികളും എന്തെല്ലാം ചെയ്യണമെന്ന് പിബി ചർച്ച ചെയ്തു.ഇതിനുള്ള സമയപരിധിയും നിശ്ചയിച്ചു. സംസ്ഥാനങ്ങളുടെ ചുമതലകൾ സംബന്ധിച്ച് ജൂൺ 3– 4 തീയതികളിൽ ചേരുന്ന കേന്ദ്രകമ്മിറ്റി അന്തിമരൂപം നൽകും. ജാതി സെൻസസ് ജാതി കണക്കെടുപ്പ് മാത്രമല്ല, വ്യത്യസ്ത ജനവിഭാഗങ്ങളുടെ സാമ്പത്തിക–സാമൂഹിക അവസ്ഥ കൂടിയാണ് പഠനവിധേയമാക്കേണ്ടതെന്ന് പിബി അഭിപ്രായപ്പെട്ടു.
English Summary:
CPM Politburo Meeting: CPM Warns Against Communalization of Pahalgam Incident
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.