ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യൻ ബഹിരാകാശ പര്യവേക്ഷണ ചരിത്രത്തിലെ നാഴികക്കല്ലായ സ്പേഡെക്സ് മിഷന്റെ രണ്ടാം ഘട്ടം ഐഎസ്ആർഒ പ്രഖ്യാപിച്ചു. ബഹിരാകാശത്തുവച്ച് 2 ഉപഗ്രഹങ്ങളെ കൂട്ടിച്ചേർത്തും വേർപെടുത്തിയും നടത്തുന്ന ഡോക്കിങ് പരീക്ഷണത്തിനായി ഇന്ത്യ വിക്ഷേപിച്ച സ്പേഡെക്സിന്റെ രണ്ടാം മിഷൻ 3 വർഷത്തിനുള്ളിൽ നടത്തുമെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. വി.നാരായണൻ പറഞ്ഞു. 2024 ഡിസംബർ 30നു വിക്ഷേപിച്ച സ്പേഡെക്സ്– 01 (ചേസർ), സ്പേഡെക്സ്–02 (ടാർഗറ്റ്) ഉപഗ്രഹങ്ങൾ ജനുവരി 16ന് വിജയകരമായി ഡോക്കിങ് നടത്തിയിരുന്നു.

രാജ്യത്തിന്റെ ഭാവി ബഹിരാകാശ സ്വപ്നങ്ങളായ ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ, ചന്ദ്രയാൻ 4 എന്നീ ദൗത്യങ്ങളിൽ നിർണായകമായിരുന്നു ഡോക്കിങ് സാങ്കേതികവിദ്യ. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഗഗൻയാൻ ദൗത്യത്തിനു മുന്നോടിയായി ആളില്ലാ ദൗത്യമായ ഗഗൻയാൻ 1 (ജി1) ഈ വർഷം അവസാനത്തോടെ നടത്തുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്രസിങ് പറഞ്ഞു. 3 ആളില്ലാ ദൗത്യങ്ങൾക്ക് ശേഷം 2027 ലാണ് മനുഷ്യനെ വഹിച്ചുള്ള ആദ്യ യാത്ര നടത്തുക. ഇതിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായും മന്ത്രി പറഞ്ഞു. 

English Summary:

India's Ambitious Space Program: SPADEX mission's second phase will launch within three years, furthering India's space exploration capabilities.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com