ADVERTISEMENT

ന്യൂഡൽഹി ∙ ഇസ്രയേലിലെ ടെൽ അവീവിലേക്കും തിരിച്ചുമുള്ള എയർ ഇന്ത്യ വിമാന സർവീസ് ഈ മാസം 25 വരെ റദ്ദാക്കി. ഇറാൻ പിന്തുണയുള്ള യെമനിലെ ഹൂതി വിമതർ തൊടുത്ത മിസൈൽ ഞായറാഴ്ച ടെൽ അവീവ് വിമാനത്താവളത്തിനു സമീപം പതിച്ചിരുന്നു. വ്യാഴാഴ്ച വരെ സർവീസുകൾ നിർത്തിവച്ച എയർ ഇന്ത്യ 25 വരെ സർവീസുകൾ പുനരാരംഭിക്കില്ലെന്ന് ഇന്നലെ അറിയിച്ചു.

ഇസ്രയേലിലേക്കു നേരിട്ടു സർവീസ് നടത്തുന്ന ഏക ഇന്ത്യൻ വിമാനക്കമ്പനിയായ എയർ ഇന്ത്യയ്ക്ക് ഡൽഹി–ടെൽ അവീവ് സെക്ടറിൽ ആഴ്ചയിൽ 5 സർവീസുകളുണ്ട്. മറ്റു രാജ്യങ്ങളിൽനിന്നുള്ള വിമാനക്കമ്പനികളും ടെൽ അവീവിലേക്കുള്ള സർവീസ് റദ്ദാക്കിയിട്ടുണ്ട്.

English Summary:

Air India Cancels Tel Aviv Flights: Houthi Attack Prompts Air India to Suspend Tel Aviv Flights Until October 25th.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com