പേറ്റന്റ് കാലാവധി കഴിഞ്ഞ പ്രമേഹ മരുന്ന്; കുറഞ്ഞ നിരക്കിൽ 140 ബ്രാൻഡ്

Mail This Article
×
ന്യൂഡൽഹി ∙ ടൈപ്പ് 2 പ്രമേഹ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന എംപാഗ്ലിഫ്ലോസിൻ മരുന്നിന് ജർമൻ ഫാർമ കമ്പനിക്കുണ്ടായിരുന്ന പേറ്റന്റ് കാലാവധി അവസാനിച്ചതോടെ വിലക്കുറവുള്ള ജനറിക് പതിപ്പുകൾ വിപണിയിൽ വ്യാപകം. നൂറ്റിനാൽപതിലേറെ പുതിയ ബ്രാൻഡുകൾ 3 മാസം കൊണ്ട് വിപണിയിലെത്തി.
ഫെബ്രുവരിയിലാണ് എംപാഗ്ലിഫ്ലോസിന്റെ പേറ്റന്റ് അവകാശം ജർമനിയിലെ ബറിംഗഇൻഗലൈം കമ്പനിക്ക് നഷ്ടപ്പെട്ടത്. ഇതോടെ ഒന്നിന് 60– 70 രൂപ വിലയുണ്ടായിരുന്ന ഗുളിക 10-15 രൂപ നിരക്കിൽ വിപണയിലെത്തിക്കുമെന്ന് മാൻകൈൻഡ് ഫാർമ ഉൾപ്പെടെയുള്ള മരുന്നുകമ്പനികൾ വ്യക്തമാക്കിയിരുന്നു. മരുന്നിനെ വില നിയന്ത്രണത്തിലുൾപ്പെടുത്തിയിട്ടുണ്ട്. വരുംമാസങ്ങളിൽ കൂടുതൽ ബ്രാൻഡുകൾ കൂടി നിയന്ത്രണത്തിലാകും. സർക്കാർ നിശ്ചയിക്കാതെ വില കൂട്ടാനാകില്ല.
English Summary:
Patent-expired diabetes drug: 140+ brands at reduced prices
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.