ഒടുവിൽ, യുവ കേന്ദ്രയിലും നെഹ്റു പുറത്ത്!

Mail This Article
×
ന്യൂഡൽഹി∙ അരനൂറ്റാണ്ട് മുൻപു പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു സ്ഥാപിച്ച നെഹ്റു യുവ കേന്ദ്ര സംഘതനിന്റെ (എൻവൈകെഎസ് ) പേരു മാറ്റം നിലവിൽവന്നു. കേന്ദ്ര യുവജന മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്രം ഇനി ‘മേരാ യുവ ഭാരത്’ എന്ന് അറിയപ്പെടും. 2023 ഡിസംബറിൽ പ്രഖ്യാപിച്ച പേരുമാറ്റം വെബ്സൈറ്റിൽ ഉൾപ്പെടെ പ്രാബല്യത്തിലായത് ഇന്നലെയാണ്. ഇതു സംബന്ധിച്ച് നെഹ്റു യുവകേന്ദ്ര കോർഡിനേറ്റർമാർക്കും നോഡൽ ഓഫിസർമാർക്കും അറിയിപ്പും ലഭിച്ചു. 2023 ഒക്ടോബർ 31നു പ്രധാനമന്ത്രി നരേന്ദ്രമോദി ‘മൈ ഭാരത്’ എന്ന പോർട്ടൽ തുടങ്ങിയിരുന്നു. അന്നു മുതൽ എൻവൈകെഎസിന്റെ എല്ലാ പരിപാടികളും ഈ പോർട്ടൽ വഴിയാണ് നടന്നിരുന്നത്. ലോകത്തിലെ ഏറ്റവും വലിയ യുവജന സംഘടനകളിലൊന്നായ നെഹ്‌റു യുവ കേന്ദ്ര സംഘതൻ 1972 ൽ ആണു സ്ഥാപിച്ചത്.
English Summary:
Nehru Yuva Kendra Renamed: Mera Yuva Bharat Officially Launched
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.