ബിഹാറിൽ രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിന് വിലക്ക്

Mail This Article
×
പട്ന ∙ ബിഹാറിലെ ദർഭംഗ ജില്ലയിലെ പരിപാടിയിൽ പങ്കെടുക്കാൻ ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്ക് അധികൃതർ അനുമതി നിഷേധിച്ചെന്ന് കോൺഗ്രസ് ആരോപിച്ചു. ദർഭംഗയിലെ അംബേദ്കർ ഹോസ്റ്റലിൽ ഇന്നു നിശ്ചയിച്ചിരുന്ന ദലിത് വിദ്യാർഥികളുമായുള്ള രാഹുൽ ഗാന്ധിയുടെ സംവാദത്തിനാണു ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചത്. സംസ്ഥാനത്തെ ജെഡിയു–ബിജെപി സർക്കാരാണു നടപടിക്കു പിന്നിലെന്നു കോൺഗ്രസ് ആരോപിച്ചു.
English Summary:
Bihar Bans Rahul Gandhi's Speech: Congress Accuses JDU-BJP Government
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.