ADVERTISEMENT

ദാദാസാഹേബ് ഫാൽക്കെയുടെ ജീവിതം സിനിമയാക്കാൻ ആമിർ ഖാനും സംവിധായകൻ രാജ്കുമാർ ഹിരാനിയും ഒന്നിക്കുന്നു. 3 ഇഡിയറ്റ്സ്, പി.കെ എന്നീ ചിത്രങ്ങളുടെ വിജയ കൂട്ടുകെട്ടാണിത്. ആമിർ ഖാൻ ചിത്രം സിതാരെ സമീൻ പർ റിലീസ് ചെയ്ത ശേഷം ഒക്ടോബറിൽ ചിത്രീകരണം തുടങ്ങും. 1913 ൽ രാജാ ഹരിശ്ചന്ദ്ര എന്ന ഇന്ത്യയിലെ ആദ്യ ഫീച്ചർ സിനിമയൊരുക്കിയത് ഫാൽക്കെയാണ്. ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായി ദാദാസാഹേബ് ഫാൽക്കെ അവാർഡ് അദ്ദേഹത്തിന്റെ പേരാണ്. സ്വാതന്ത്യസമരത്തിന്റെ അനിശ്ചിതാവസ്ഥയുടെ കാലത്ത് ഒന്നുമില്ലായ്മയിൽനിന്ന് ഇന്ത്യൻ ചലച്ചിത്രവ്യവസായത്തിനു ജന്മം നൽകിയ മഹാന്റെ ജീവിതം പുതുതലമുറയ്ക്കു പ്രചോദനമാകുമെന്ന് അണിയറ പ്രവർത്തകർ പറയുന്നു. ഫാൽക്കെയുടെ ചെറുമകൻ ചന്ദ്രശേഖർ ശ്രീകൃഷ്ണ പുസാൽക്കർ ചിത്രവുമായി സഹകരിക്കുന്നുണ്ട്.

English Summary:

Aamir Khan to Play Dadasaheb Phalke in Rajkumar Hirani Biopic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com