സുപ്രീം കോടതിയോട് രാഷ്ട്രപതിയുടെ 14 ചോദ്യങ്ങൾ

Mail This Article
ന്യൂഡൽഹി ∙ തമിഴ്നാട് ഗവർണർ ആർ.എൻ.രവി ബില്ലുകൾ പിടിച്ചുവച്ചതിനെതിരായ കേസിലെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ കോടതിയോടു രാഷ്ട്രപതി ഉന്നയിച്ച 14 ചോദ്യങ്ങൾ ഇവ:
∙ രാഷ്ട്രപതിയുടെ തീരുമാനത്തിനു സമയപരിധി വയ്ക്കാൻ കോടതിക്കു കഴിയുമോ ?
∙ ബില്ലുകളിൽ ഭരണഘടനാപരമായി എന്തൊക്കെ നടപടികൾ ഗവർണർക്കു സാധ്യമാണ് ?
∙ മന്ത്രിസഭയുടെ ഉപദേശം സ്വീകരിക്കാൻ ഗവർണർക്കു ബാധ്യതയുണ്ടോ ?
∙ ഗവർണറുടെ തീരുമാനം കോടതിക്കു പരിശോധിക്കാമോ ?
∙ ഗവർണറുടെ തീരുമാനം കോടതി പരിശോധിക്കുന്നത് തടയുന്നതാണോ 361–ാം വകുപ്പ് ? (രാഷ്ട്രപതിയും ഗവർണർമാരും കർത്തവ്യത്തിന്റെ ഭാഗമായി ചെയ്യുന്ന കാര്യങ്ങളിൽ കോടതിയോട് ഉത്തരം പറയേണ്ടതില്ലെന്നാണ് 361–ാം വകുപ്പിൽ പറയുന്നത്).
∙ രാഷ്ട്രപതിക്കും ഗവർണർക്കും ഭരണഘടനയിൽ നിശ്ചയിക്കാത്ത സമയപരിധി കോടതിവിധിയിലൂടെയാകാമോ ?
∙ ബില്ലിൽ തീരുമാനമെടുക്കുംമുൻപ് രാഷ്ട്രപതി സുപ്രീം കോടതിയുടെ അഭിപ്രായം തേടേണ്ടതുണ്ടോ ?
∙ നിയമം പ്രാബല്യത്തിലാകുംമുൻപ് ഗവർണറുടെയും രാഷ്ട്രപതിയുടെയും തീരുമാനങ്ങളിൽ കോടതിക്ക് ഇടപെടാമോ ?
∙ ഭരണഘടനാപരമായ അധികാരവും രാഷ്ട്രപതിയുടെയും ഗവർണർമാരുടെയും ഉത്തരവുകളും മാറ്റാൻ 142–ാം വകുപ്പു പ്രകാരമുള്ള അധികാരത്തിലൂടെ സുപ്രീം കോടതിക്കു സാധിക്കുമോ ?
∙ സുപ്രീം കോടതി സവിശേഷാധികാരം പ്രയോഗിക്കുന്നത് നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളുടെ കാര്യത്തിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടോ ?
∙ നിയമസഭ പാസാക്കിയ ബിൽ ഗവർണറുടെ അനുമതിയില്ലാതെ നിയമമാകുമോ ?
∙ കേന്ദ്ര– സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള തർക്കം 131–ാം വകുപ്പു പ്രകാരമുള്ള ഹർജിയിലൂടെയല്ലാതെ തീർപ്പാക്കാൻ സുപ്രീം കോടതിക്കു ഭരണഘടനാപരമായ വിലക്കുണ്ടോ ?