എവറസ്റ്റിൽ ഇന്ത്യക്കാരനടക്കം 2 പേർ മരിച്ചു

Mail This Article
×
കഠ്മണ്ഡു ∙ എവറസ്റ്റ് കൊടുമുടി കയറുമ്പോൾ ഓക്സിജൻ കിട്ടാതെ കുഴഞ്ഞുവീണ് ഇന്ത്യക്കാരനടക്കം 2 പേർ മരിച്ചു. ബംഗാൾ സ്വദേശി സുബ്രത ഘോഷ് (45) ഹിലരി സ്റ്റെപ് എന്നറിയപ്പെടുന്ന സാഹസിക പോയിന്റിനു തൊട്ടടുത്താണു മരിച്ചത്. ഓക്സിജന്റെ അളവുകുറഞ്ഞതോടെ ശരീരം കുഴഞ്ഞ ഘോഷിനോടു തിരിച്ചിറങ്ങാൻ ഗൈഡ് നിർദേശിച്ചെങ്കിലും കഴിഞ്ഞില്ല. ഇതേ സംഘത്തിലുണ്ടായിരുന്ന ഫിലിപ്പീൻസ് സ്വദേശി ഫിലിപ്പ് സാന്റിയാഗോ (45) സൗത്ത് കോൾ പ്രദേശത്തു വച്ചാണു മരിച്ചത്. മൃതദേഹങ്ങൾ ബേസ് ക്യാംപിലെത്തിക്കാനുള്ള ശ്രമം നടക്കുകയാണ്.
English Summary:
Death on Everest: Indian Climber Among Two Dead on Mount Everest Due to Oxygen Deprivation.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.