ADVERTISEMENT

ന്യൂഡൽഹി ∙ ടിവി ചർച്ചയ്ക്കിടെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നൽകിയ മാനനഷ്ടക്കേസിൽ ശശി തരൂരിന് ഡൽഹി ഹൈക്കോടതി നോട്ടിസയച്ചു. ചന്ദ്രശേഖറിന്റെ ക്രിമിനൽ മാനനഷ്ടക്കേസ് തള്ളിയ മജിസ്ട്രേട്ട് കോടതി ഉത്തരവിനെതിരെയുള്ള ഹർജിയിലാണ് ജസ്റ്റിസ് രവീന്ദ്രർ ദുദേജയുടെ നടപടി. കേസ് തുടർവാദത്തിനായി സെപ്റ്റംബർ 18–ലേക്ക് മാറ്റി. 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിനിടെ ദേശീയ ചാനലിൽ നടന്ന ചർച്ചയിൽ തിരുവനന്തപുരം മണ്ഡലത്തിലെ എതിർ സ്ഥാനാർഥിയായിരുന്ന തരൂർ അപമാനിച്ചുവെന്നാണു രാജീവ് ചന്ദ്ര ശേഖറിന്റെ ആരോപണം. 

English Summary:

Rajeev Chandrasekhar vs. Shashi Tharoor: Defamation Case Adjourned

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com