അയോധ്യയിൽ രാമക്ഷേത്ര നിർമാണ പൂർത്തീകരണവും സമർപ്പണവും 5ന്

Mail This Article
×
ന്യൂഡൽഹി ∙ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിർമാണ പൂർത്തീകരണവും രാം ദർബാറിന്റെ സമർപ്പണവും ജൂൺ 5നു നടക്കും. ക്ഷേത്ര സമുച്ചയത്തിൽ 30നു ശിവലിംഗ പ്രതിഷ്ഠ നടക്കുന്നതോടെ ആഘോഷ പരിപാടികൾക്കു തുടക്കമാകും. ജൂൺ 3 മുതൽ വിപുലമായ ആഘോഷ പരിപാടികൾ നടക്കുമെന്നും രാമജന്മഭൂമി നിർമാണ കമ്മിറ്റി ചെയർമാൻ നൃപേഷ് മിശ്ര പറഞ്ഞു. സൂര്യൻ, ഭഗവതി, അന്നപൂർണ, ശിവൻ, ഗണപതി, ഹനുമാൻ തുടങ്ങിയ 14 ഉപദേവതകളുടെ പ്രതിഷ്ഠയും ഇതോടൊപ്പം നടക്കും. രാഷ്ട്രീയ നേതാക്കളെ ക്ഷണിച്ചിട്ടില്ലെന്നും 101 ആചാര്യന്മാരുടെ സാന്നിധ്യത്തിലായിരിക്കും ചടങ്ങുകളെന്നും സമിതി ചെയർമാൻ പറഞ്ഞു.കഴിഞ്ഞ വർഷം ജനുവരി 22ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലാണു രാംലല്ലയുടെ പ്രാണപ്രതിഷ്ഠ നടത്തിയത്.
English Summary:
Ram Temple Dedication: Ayodhya Awaits Grand Celebration on June 5th
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.