ADVERTISEMENT

ന്യൂഡൽഹി ∙ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ കേന്ദ്രത്തിൽ 11 വർഷം പൂർത്തിയാക്കുന്നത് ബിജെപി ആഘോഷിക്കും. ‘സങ്കൽപ് സേ സിദ്ധി’ എന്ന പേരിൽ ജൂണിൽ രാജ്യവ്യാപകമായി പൊതുജന സമ്പർക്ക പരിപാടി സംഘടിപ്പിക്കും. പാർലമെന്റ് മണ്ഡലം അടിസ്ഥാനമാക്കി നടത്തുന്ന പദയാത്രകളിൽ കേന്ദ്രമന്ത്രിമാരും മുതിർന്ന നേതാക്കളും പങ്കെടുക്കും. സമൂഹത്തിന്റെ എല്ലാ തലങ്ങളിലുള്ളവരെയും ആഘോഷത്തിന്റെ ഭാഗമാക്കാൻ ദേശീയ പ്രസിഡന്റ് ജെ.പി.നഡ്ഡ നിർദേശിച്ചു. സംസ്ഥാന– ജില്ലാ തലങ്ങളിൽ ജൂൺ 3 നു മുൻപ് ഇതിനായി കമ്മിറ്റികൾ രൂപീകരിക്കും.

ഓപ്പറേഷൻ സിന്ദൂർ വിജയം ഉൾപ്പെടെ ചൂണ്ടിക്കാട്ടി, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യം ശക്തവും സുരക്ഷിതവുമാണെന്ന സന്ദേശം ജനങ്ങളിൽ എത്തിക്കും.‘വികസിത് ഭാരത് സങ്കൽപ് സഭ’ എന്ന പേരിൽ പൊതുപരിപാടികൾ സംഘടിപ്പിക്കുകയും ‘വികസിത് ഭാരത്’ പ്രതിജ്ഞ ചൊല്ലുകയും ചെയ്യും. വിവിധ കേന്ദ്ര പദ്ധതികളുടെ ആനുകൂല്യങ്ങൾ ലഭിക്കാനുള്ള റജിസ്ട്രേഷൻ ക്യാംപുകൾ നടത്തുന്നതും മുതിർന്ന പൗരന്മാർക്കുള്ള ആയുഷ്മാൻ ഭാരത് പോലുള്ള പദ്ധതിയിലേക്ക് വീടുവീടാന്തരം കയറി ഗുണഭോക്താക്കളെ ചേർക്കുന്നതും പരിഗണനയിലുണ്ട്. ജൂൺ 21നു രാജ്യാന്തര യോഗാ ദിനത്തിനു മുന്നോടിയായി 15 മുതൽ 20 വരെ പരിശീലന ക്യാംപുകൾ നടത്തും. പരിസ്ഥിതി ദിനം, അടിയന്തരാവസ്ഥയുടെ 50–ാം വാർഷികം എന്നിവയുമായി ബന്ധപ്പെട്ട പരിപാടികളും ഇതോടൊപ്പം സംഘടിപ്പിക്കും.

English Summary:

Modi government's 11th anniversary: Modi government's 11th anniversary will be celebrated through the BJP's 'Sankalp Se Siddhi' program.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com