‘വഴക്ക് പറഞ്ഞത് ആത്മഹത്യപ്രേരണയല്ല’; വിദ്യാർഥിയുടെ മരണത്തിൽ ജീവനക്കാരനെ കുറ്റവിമുക്തനാക്കി സുപ്രീം കോടതി

Mail This Article
×
ന്യൂഡൽഹി ∙ വഴക്കു പറഞ്ഞത് ആത്മഹത്യയ്ക്കുള്ള പ്രേരണയാകില്ലെന്നു സുപ്രീം കോടതി. വഴക്കു പറഞ്ഞതിനെ തുടർന്നു വിദ്യാർഥി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ സ്കൂളിന്റെയും ഹോസ്റ്റലിന്റെയും ചുമതലയുണ്ടായിരുന്ന ജീവനക്കാരനെ കുറ്റവിമുക്തനാക്കിക്കൊണ്ടാണു നിരീക്ഷണം.
മറ്റൊരു വിദ്യാർഥി നൽകിയ പരാതിയെ തുടർന്നാണു വഴക്കു പറഞ്ഞത്. ആ പരാതിയിൽ സ്വീകരിച്ച ഏറ്റവും കുറഞ്ഞ ശിക്ഷയാണിത്. വഴക്കുപറയുന്നത് ഇത്ര വലിയ ദുരന്തമായി തീരുമെന്ന് ഒരു സാധാരണക്കാരനു സങ്കൽപിക്കാൻ കഴിയില്ല– കോടതി വ്യക്തമാക്കി. കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി നൽകിയ ഹർജി നേരത്തേ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു.
English Summary:
Supreme Court rules argument not incitement to suicide: The ruling acquitted a school staff member after a student's suicide, overturning a lower court's conviction.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.