അയോധ്യ രാം ദർബാർ പ്രാണപ്രതിഷ്ഠ ഇന്ന്

Mail This Article
അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിൽ നിർമിച്ച രാം ദർബാറിന്റെ പ്രാണ പ്രതിഷ്ഠ ഇന്ന്. 101 ആചാര്യന്മാരുടെ സാന്നിധ്യത്തിലാണു ചടങ്ങുകൾ. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പങ്കെടുക്കുന്നുണ്ട്. രാജാവായ ശ്രീരാമന്റെ രൂപമാണ് ഇന്നു പ്രതിഷ്ഠിക്കുന്നത്. രാംലല്ല പ്രതിഷ്ഠയുള്ള ശ്രീകോവിലിന്റെ മുകൾനിലയിലാണ് രാം ദർബാർ. 14 ഉപക്ഷേത്രങ്ങളുടെ പ്രതിഷ്ഠയും നടക്കും.
-
Also Read
ജനസംഖ്യാ കണക്കെടുപ്പ് 2027ൽ
ആദ്യഘട്ടം പൂർത്തിയായതിനെത്തുടർന്ന് കഴിഞ്ഞ വർഷം ജനുവരി 22ന് ആയിരുന്നു രാംലല്ലയുടെ പ്രാണപ്രതിഷ്ഠ. 2019 നവംബർ 9 ലെ സുപ്രീം കോടതി ഉത്തരവിനെത്തുടർന്ന് 2020 ലാണ് രാമക്ഷേത്രത്തിന്റെ നിർമാണം ആരംഭിച്ചത്. സെപ്റ്റംബർ– ഒക്ടോബർ മാസത്തോടെയേ നിർമാണം പൂർത്തിയാകൂ എന്നു ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു.
ഇലോൺ മസ്കിന്റെ പിതാവ് അയോധ്യയിൽ
രാംലല്ലയിൽ ദർശനം നടത്തി ഇലോൺ മസ്കിന്റെ പിതാവ് ഇരോൾ മസ്ക്. ഇന്നലെ മകൾ അലക്സാണ്ട്ര മസ്ക്കിനൊപ്പമാണ് അയോധ്യയിലെത്തിയത്. നിർമാണം പൂർത്തിയാകുമ്പോൾ ലോകാത്ഭുതങ്ങളിൽ ഒന്നായി ക്ഷേത്രം മാറുമെന്നും ജീവിതത്തിൽ ചെയ്ത നല്ല കാര്യങ്ങളിൽ ഒന്നാണ് അയോധ്യ സന്ദർശനമെന്നും ഇരോൾ പറഞ്ഞു. ഹരിയാന ആസ്ഥാനമായി പ്രവർത്തിക്കുന്ന സെർവോടെക് റിന്യൂവബിൾ പവർ സിസ്റ്റംസ് കമ്പനിയുടെ കൺസൽറ്റന്റായി 5 ദിവസത്തെ സന്ദർശനത്തിനാണ് ഇരോൾ ഇന്ത്യയിൽ എത്തിയത്.