2 മുൻ എംഎൽഎമാർ വിജയ് പക്ഷത്ത്

Mail This Article
×
ചെന്നൈ ∙രണ്ടു മുൻ എംഎൽഎമാരും വിരമിച്ച ഐആർഎസ് ഉദ്യോഗസ്ഥനും നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകത്തിൽ (ടിവികെ) ചേർന്നു. അണ്ണാഡിഎംകെയിൽ നിന്ന് ആർ. രാജലക്ഷ്മി, ഡിഎംെകയിൽ നിന്ന് എസ്.ഡേവിഡ് സെൽവൻ, മുൻ ഐആർഎസ് ഉദ്യോഗസ്ഥൻ അരുൺരാജ് എന്നിവരാണു പാർട്ടി മാറിയത്. ടിവികെയുടെ പ്രചാരണ, നയരൂപീകരണ ജനറൽ സെക്രട്ടറിയായി അരുണിനെ നിയോഗിച്ചു. ജുഡീഷ്യൽ സർവീസ് മുൻ ജഡ്ജി സി. സുഭാഷും ടിവികെ അംഗമായി.
English Summary:
Vijay's TVK Expands: Two Former MLAs Join Vijay's Growing Political Force
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.