ADVERTISEMENT

മുംബൈ∙എൻസിപിയുടെ ഇരു വിഭാഗങ്ങളും ലയിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ, പാർട്ടി പിളരുമെന്ന് ഒരിക്കലും കരുതിയില്ലെന്ന് ശരദ് പവാർ പറഞ്ഞു. പിളർപ്പിനു ശേഷവും തനിക്കൊപ്പം നിൽക്കുന്നവർക്ക് പാർട്ടിയുടെ 26–ാം സ്ഥാപക വാർഷിക ദിനത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ അദ്ദേഹം നന്ദി പറഞ്ഞു. എൻഡിഎയിൽ ചേരാ‍ൻ ഒറ്റക്കെട്ടായാണു തീരുമാനിച്ചതെന്ന് അജിത് പക്ഷത്തെ മുതിർന്ന നേതാവ് സുനിൽ തത്കരെ പറഞ്ഞു. 2014നു ശേഷം പലവട്ടം ചർച്ച നടത്തിയാണ് അവസാന തീരുമാനമെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. 2023 ജൂലൈയിലാണ് അജിത് പവാർ പാർട്ടി പിളർത്തി എൻഡിഎ മുന്നണിയുടെ ഭാഗമായത്. 

English Summary:

NCP Split: NCP split shocks Sharad Pawar, leaving the party's future uncertain.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com