ADVERTISEMENT

ഗുജറാത്ത് മുഖ്യമന്ത്രി ബൽവന്ത് റായ് മേത്ത ഉൾപ്പെടെ വിമാന അപകടങ്ങളിൽ മരിച്ചത് 3 മുഖ്യമന്ത്രിമാർ. ഇന്നലത്തെ അപകടത്തിൽ മരിച്ച ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി കൂടി ഉൾപ്പെടുമ്പോൾ മുഖ്യമന്ത്രി സ്ഥാനത്തിരുന്നവരിൽ വിമാനഅപകടങ്ങളിൽ മരിച്ചവരുടെ എണ്ണം നാലാകും.

1965 ൽ ഇന്ത്യ- പാക്ക് യുദ്ധസമയത്ത് ബൽവന്ത് റായ് മേത്ത സഞ്ചരിച്ചിരുന്ന വിമാനം പാക്കിസ്ഥാൻ വ്യോമസേനാ പൈലറ്റ് വെടിവച്ചിടുകയായിരുന്നു. അപകടത്തിൽ മേത്തയുടെ ഭാര്യ ഉൾപ്പെടെ 8 പേർ മരിച്ചു.

ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയും (2009 സെപ്റ്റംബർ 2) അരുണാചൽപ്രദേശ് മുഖ്യമന്ത്രി ദോർജി ഖണ്ഡുവും (2011 ഏപ്രിൽ 30) ഹെലികോപ്റ്റർ അപകടങ്ങളിലാണു മരിച്ചത്. 

English Summary:

Tragedy Strikes: Three Indian Chief Ministers Die in Plane Crashes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com