സമൂഹമാധ്യമ താരം ‘കമൽ കൗർ ഭാഭി’ കൊല്ലപ്പെട്ട നിലയിൽ

Mail This Article
×
ചണ്ഡിഗഡ് ∙ പഞ്ചാബിലെ സമൂഹമാധ്യമ താരമായ ‘കമൽ കൗർ ഭാഭി’യെന്ന കാഞ്ചൻ കുമാരിയെ (30) കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭട്ടിൻഡ ജില്ലയിൽ ഒരു ആശുപത്രിയുടെ പാർക്കിങ് സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.
-
Also Read
ആകാശത്ത് പൊലിഞ്ഞ ഇന്ത്യൻ പ്രമുഖർ
കാഞ്ചനെ കഴിഞ്ഞ 9 മുതൽ കാണാതായിരുന്നു. കൊലപ്പെടുത്തിയശേഷം കാറിൽ കൊണ്ടുവന്നിട്ടതാകാമെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. കാറിന്റെ നമ്പർ പ്ലേറ്റ് വ്യാജമാണെന്നും പറഞ്ഞു. കാഞ്ചന് വിദേശത്തു പ്രവർത്തിക്കുന്ന ഗുണ്ടാസംഘത്തിന്റെ ഭീഷണിയുണ്ടായിരുന്നു. ‘കമൽ കൗർ ഭാഭി’ എന്ന പേരിലെ കാഞ്ചയുടെ ഇൻസ്റ്റ അക്കൗണ്ട് 3.84 ലക്ഷം പേർ പിന്തുടർന്നിരുന്നു. ‘ഫണ്ണി ഭാഭി ടിവി’ എന്ന യുട്യൂബ് ചാനലിന് 2.36 ലക്ഷം വരിക്കാരുണ്ട്. ലുധിയാനയിലെ വീട്ടിൽ നിന്ന് 9ന് പരസ്യ പരിപാടിക്കായാണ് ഭട്ടിൻഡയിലേക്ക് പോയതെന്ന് അമ്മ പറഞ്ഞു.
English Summary:
Kamal Kaur Bhabhi: Punjab's Influencer Found Murdered in a Car
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.