ഇന്ത്യയ്ക്ക് നയതന്ത്ര തിരിച്ചടി: പാക്ക് സേനാമേധാവിക്ക് ട്രംപിന്റെ വിരുന്ന്

Mail This Article
ന്യൂഡൽഹി / വാഷിങ്ടൻ ∙ പാക്കിസ്ഥാൻ സേനാമേധാവി അസിം മുനീറിനെ യുഎസ് പ്രസിഡന്റ്‍ ഡോണൾഡ് ട്രംപ് വൈറ്റ്ഹൗസിലെ കാബിനറ്റ് റൂമിൽ വിരുന്നിനു ക്ഷണിച്ചതു പുതിയ വിവാദത്തിനു തുടക്കമിട്ടു. ട്രംപിന്റെ ക്ഷണം നയതന്ത്രവിജയമെന്നു പാക്ക് മാധ്യമങ്ങൾ കൊട്ടിഘോഷിക്കുന്നതിനിടെ, ഇന്ത്യയ്ക്കിത് വൻ നയതന്ത്ര തിരിച്ചടിയാണെന്നു ചൂണ്ടിക്കാട്ടിയും കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ചും കോൺഗ്രസ് രംഗത്തെത്തി. പാക്ക് സേനാമേധാവിയെ ക്ഷണിച്ചതിലുളള അതൃപ്തി മോദി ട്രംപുമായി ഫോണിൽ സംസാരിച്ചപ്പോൾ വ്യക്തമാക്കണമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി തിരിച്ചെത്തിയാലുടൻ സർവകക്ഷിയോഗം വിളിക്കണമെന്നും ആവശ്യപ്പെട്ടു. ഇന്ത്യ– പാക്ക് വെടിനിർത്തൽ സാധ്യമാക്കിയതു താനാണെന്ന ട്രംപിന്റെ അവകാശവാദം മോദി പാർലമെന്റിൽ നിഷേധിക്കണമെന്നും എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് ആവശ്യപ്പെട്ടു.