Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ധോണിയും ടീമും താമസിച്ച ഹോട്ടലിൽ തീപിടിത്തം

PTI3_17_2017_000084B തീപിടിത്തമുണ്ടായ ഹോട്ടലിന്റെ മുൻഭാഗം.

ന്യൂഡൽഹി∙ ജാർഖണ്ഡ് ക്രിക്കറ്റ് ടീം നായകൻ എം.എസ്.ധോണിയും സഹതാരങ്ങളും താമസിച്ച ഹോട്ടലിൽ തീപിടിത്തം. ഹോട്ടലിൽ ആ സമയം ഉണ്ടായിരുന്ന 540 പേരെയും ഉടൻ പുറത്തെത്തിച്ചതിനാൽ അനിഷ്ടസംഭവങ്ങൾ ഒഴിവായി.

പടിഞ്ഞാറൻ ഡൽഹിയിലെ ദ്വാരകയിലുള്ള പഞ്ചനക്ഷത്ര ഹോട്ടലിന്റെ റസ്റ്ററന്റിൽ ടീമംഗങ്ങൾ പ്രഭാത ഭക്ഷണം കഴിച്ചു കൊണ്ടിരിക്കേയായിരുന്നു തീപിടിത്തം.

സംഭവത്തെത്തുടർന്ന്, ജാർഖണ്ഡും ബംഗാളും തമ്മിൽ ഇന്നലെ നിശ്ചയിച്ചിരുന്ന വിജയ് ഹസാരെ ട്രോഫി സെമിഫൈനൽ മാറ്റിവച്ചു. മൽസരം ഇന്നു നടക്കും.

related stories