ADVERTISEMENT

ന്യൂഡല്‍ഹി∙ മുന്‍കേന്ദ്രമന്ത്രിയും രാജ്യസഭാംഗവുമായ അൽഫോൻസ് കണ്ണന്താനത്തിന്റെ മാതാവും കോട്ടയം മണിമല പരേതനായ ജോസഫ് കണ്ണന്താനത്തിന്റെ ഭാര്യയുമായ ബ്രിജിത്ത് (90) നിര്യാതയായി. സംസ്‌കാരം പിന്നീട് സ്വദേശമായ മണിമലയില്‍. ആനിക്കാട് ഇല്ലിക്കല്‍ കുടുംബാംഗമാണ്. മൂന്നു മാസമായി ഡല്‍ഹിയില്‍ മകന്‍ അൽഫോൻസിനോടൊപ്പം ആയിരുന്ന ബ്രിജിത്ത്, ന്യൂമോണിയ ബാധയെ തുടര്‍ന്ന്് എയിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞ 29-ാം തീയതി മുതല്‍ ചികില്‍സയിലായിരുന്നു.

കഴിഞ്ഞ അഞ്ചിനു നടത്തിയ പരിശോധനയില്‍ ബ്രിജിത്തിനു കോവിഡ് നെഗറ്റീവ് ആണെന്നു സ്ഥിരീകരിച്ചിരുന്നു. മക്കള്‍: ജോളി (ബെംഗളൂരു), മേഴ്‌സി (ജര്‍മനി), അൽഫോൻസ് (ഡല്‍ഹി), സിസി (കാഞ്ഞിരപ്പള്ളി), സോഫി (യുഎസ്), രാജു (മണിമല), റോയി (തിരുവനന്തപുരം), ഫാ. ജോര്‍ജ് (ക്ലരീഷ്യന്‍ സഭാംഗം, ബെംഗളൂരു), പ്രീത (ചാലക്കുടി). ഇവരോടൊപ്പം പോള്‍ (മണിമല), മിനി (കോഴിക്കോട്) എന്നിവര്‍ ദത്തുമക്കളാണ്. അടുത്തകാലം വരെ വളരെ ആരോഗ്യവതിയായിരുന്ന ബ്രിജിത്ത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. അനേകം വിദ്യാര്‍ഥികളുടെ പഠനച്ചെലവ് നിര്‍വഹിക്കുകയും നിരവധി പേര്‍ക്കു വീടുകള്‍ വച്ചുനല്‍കുകയും ചെയ്തിരുന്നു.

Content Highlights: Brijith, mother of Alphonse Kannanthanam, passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com