ADVERTISEMENT

ലക്നൗ∙ സഹോദരന്‍ ഓടുന്ന ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട രണ്ടു വയസുകാരനെ അത്ഭുതകരമായി രക്ഷപ്പെടുത്തി. ഹരിയാനയിലാണ് സംഭവം. ഫരീദാബാദിലെ ബല്ലബ്ഗഡ് സ്റ്റേഷനിലെ റെയിൽവേ ട്രാക്കുകൾക്ക് സമീപം കളിക്കുകയായിരുന്നു ഇരുവരും.

കളിക്കുന്നതിനിടെ ജ്യേഷ്ഠൻ വേഗത്തിൽ വന്നുകൊണ്ടിരുന്ന ഗുഡ്സ് ട്രെയിനു മുന്നിലേക്ക് രണ്ടു വയസുകാരനെ തള്ളിയിട്ടു. ഉടനെ ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്കിട്ടെങ്കിലും ട്രെയിൻ കുട്ടിയെ മറികടന്നിരുന്നു. എഞ്ചിനടിയില്‍ കുടുങ്ങിയ കുട്ടിക്ക് പക്ഷേ പരുക്കൊന്നും പറ്റിയില്ല. ലോക്കോ പൈലറ്റ് മറ്റുള്ളവരുടെ സഹായത്തോടെ കുട്ടിയെ എഞ്ചിനിൽ നിന്ന് പുറത്തെത്തിച്ചു. പിന്നീട് അമ്മയ്ക്ക് കൈമാറി.

ലോക്കോ പൈലറ്റ് ദിവാൻ സിങ്ങും സഹായി അതുൽ ആനന്ദും റെയിൽ‌വേ ഉദ്യോഗസ്ഥർക്ക് അയച്ച കത്തിലാണ് സംഭവം പങ്കുവച്ചത്. ‘ട്രാക്കിന്റെ നടുവിൽ കുട്ടിയെ കണ്ട നിമിഷം ഞങ്ങൾ എമർജൻസി ബ്രേക്ക് പ്രയോഗിച്ചു. ട്രെയിൻ നിർത്തിയ ശേഷം ഞങ്ങൾ ട്രെയിനിൽ നിന്ന് ഇറങ്ങി. കുട്ടി എഞ്ചിനു താഴെ കുടുങ്ങിയതായി കണ്ടു. പിന്നീട് അവനെ രക്ഷപ്പെടുത്തി അമ്മയ്ക്ക് കൈമാറി’– കത്തിൽ പറയുന്നു. ലോക്കോ പൈലറ്റുമാർക്ക് ഡിവിഷനൽ റെയിൽവേ മാനേജർ പാരിതോഷികം പ്രഖ്യാപിച്ചതായി റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു.

English Summary: Boy, 2, Miraculously Survives As Train Runs Over Him

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com