ADVERTISEMENT

തൃശൂർ ∙ പീച്ചി കൊമ്പഴ വനത്തിനുള്ളിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. സോളർ വൈദ്യുത വേലിയിൽ തട്ടിയ നിലയിലാണ് ആനയുടെ ജഡം. ആനയ്ക്ക് അപായം സംഭവിക്കാനുള്ള വൈദ്യുതി ഈ ലൈനിൽ ഇല്ല. പക്ഷേ, വൈദ്യുതി കമ്പികൾക്കിടയിൽ ആന കുടുങ്ങിയതാകാം മരണ കാരണമെന്ന് കരുതുന്നു.

വനം വകുപ്പ് ഉദ്യോഗസ്ഥർ അന്വേഷണം തുടങ്ങി. വന്യജീവി ശല്യം രൂക്ഷമായ പ്രദേശമാണിത്. വൈദ്യുത വേലിയിൽ തൊട്ടാൽ ഉടൻ ആനകൾ പിൻമാറുകയാണ് പതിവ്. പക്ഷേ, ഇവിടെ ആനയ്ക്ക് പിൻമാറാൻ കഴിയാത്ത രീതിയിൽ കമ്പികൾക്കിടയിൽ കുടുങ്ങുകയായിരുന്നു എന്നാണു നിഗമനം.

Content highlights: Wild elephant found dead in Thrissur 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com