ADVERTISEMENT

വാരാണസി ∙ ഉത്തർപ്രദേശിലെ വാരാണസിയിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പ്രതിമയ്ക്കുനേരെ മഷിയാക്രമണം. തന്റെ മണ്ഡലമായ വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനം നടത്തുന്ന ദിവസമാണു പ്രതിമയ്ക്കുനേരെ ആക്രമണമുണ്ടായത്. ആരാണു സംഭവത്തിനു പിന്നിലെന്നു കണ്ടെത്തിയിട്ടില്ലെന്നു പൊലീസ് പറഞ്ഞു.

സംഭവം ശ്രദ്ധയിൽപ്പെട്ട ഉടനെ ജില്ലാ ഭരണാധികാരികൾ ഇടപെട്ടു പ്രതിമ വൃത്തിയാക്കി. സ്ഥലത്തെത്തിയ കോൺഗ്രസ് പ്രവർത്തകർ പാലൊഴിച്ച് പ്രതിമ ‘ശുദ്ധീകരിച്ചു’. പ്രതികളെ ഉടൻ പിടികൂടണമെന്നു കോൺഗ്രസ് ആവശ്യപ്പെട്ടു. ഉറപ്പായും നടപടി എടുക്കുമെന്നും പ്രധാനമന്ത്രി മോദിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട തിരക്കിലാണെന്നും അധികൃതർ കോൺഗ്രസ് നേതാക്കൾക്കു മറുപടി നൽകി.

English Summary: Rajiv Gandhi statue defaced in Varanasi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com