ADVERTISEMENT

ന്യൂഡൽഹി∙ ഡല്‍ഹിയിലെ കര്‍ഷകസമരത്തില്‍ കേന്ദ്രസര്‍ക്കാര്‍ പൊറുതിമുട്ടിയിരിക്കുമ്പോള്‍ ഉത്തര്‍പ്രദേശിലെ കര്‍ഷകപ്രതിഷേധങ്ങള്‍ക്കു തടയിടാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍. സമാജ്‌വാദി പാർട്ടി (എസ്പി) പ്രസിഡന്റും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് കർഷക പ്രക്ഷോഭത്തിന് നേതൃത്വം നൽകാനായി കനൗജിലേക്ക് പോകുന്നതിനിടെ പൊലീസ് കസ്റ്റഡിയിലെടുത്തു. അദ്ദേഹത്തിന്റെ ലക്നൗവിലെ വസതിക്ക് പുറത്ത് ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നു. പുതിയ കർഷക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കാനും കർഷകരുടെ ആവശ്യങ്ങൾക്ക് പിന്തുണ നൽകാനുമായി അഖിലേഷ് യാദവ് സംസ്ഥാന വ്യാപകമായി കിസാൻ യാത്ര പ്രഖ്യാപിച്ചിരുന്നു.

വിക്രമാദിത്യ മാർജ് (എസ്പി ഓഫിസും അഖിലേഷിന്റെ വീടും സ്ഥിതിചെയ്യുന്ന) പൊലീസ് വളയുകയും കലാപ വിരുദ്ധ വാഹനങ്ങൾ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. എസ്പി ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങളായ അഷു മാലിക്, രാജ്പാൽ കശ്യപ് എന്നിവരെ പൊലീസ് തടഞ്ഞിരുന്നു. കഴിഞ്ഞ ആഴ്ച ഡിസംബർ 7 മുതൽ സംസ്ഥാനത്തൊട്ടാകെ കിസാൻ യാത്ര (കർഷകർക്കായുള്ള റോഡ് റാലികൾ) ആരംഭിക്കുമെന്ന് അഖിലേഷ് യാദവ് പ്രഖ്യാപിച്ചിരുന്നു.

‘അഖിലേഷ് തെരുവിലിറങ്ങുന്നതിനെ ഈ സർക്കാർ ഭയക്കുന്നു. ആദ്യം കേന്ദ്രസർക്കാർ കടുത്ത കർഷക നിയമങ്ങൾ അവതരിപ്പിച്ചു. ഇപ്പോൾ സംസ്ഥാന സർക്കാർ നമ്മുടെ പാർട്ടിയെ പ്രതിഷേധിക്കുന്നതിൽ നിന്ന് തടയുന്നു. ഇതെല്ലാം ജനാധിപത്യവിരുദ്ധമാണ്. ഞങ്ങളുടെ യാത്രകൾ ഇന്ന് മുതൽ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. ബിജെപിയുടെ കർഷക വിരുദ്ധ നയത്തിനും കർഷകർക്ക് അനുകൂലവുമാണ് യാത്ര’– എസ്പി സംസ്ഥാന വക്താവും മുൻ യുപി മന്ത്രിയുമായ രാജേന്ദ്ര ചൗധരി പറഞ്ഞു.

English Summary: Akhilesh Yadav stopped from joining farmer protest, riot police outside house

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com