ADVERTISEMENT

കൊച്ചി∙ എറണാകുളം ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് കാര്യമായ നേട്ടമുണ്ടാക്കുന്നതായാണ് സൂചനകൾ. കൊച്ചി കോർപറേഷനിൽ നിലവിൽ 31 ഇടങ്ങളിൽ യുഡിഎഫും 26 ഇടങ്ങളിൽ എൽഡിഎഫും നേട്ടമുണ്ടാക്കിയപ്പോൾ എൻഡിഎ അഞ്ചു സീറ്റുകളിൽ നേട്ടമുണ്ടാക്കി. ഈ തിരഞ്ഞെടുപ്പിൽ എട്ടു സീറ്റുകൾ പിടിക്കുമെന്നാണ് എൻഡിഎയുടെ പ്രഖ്യാപനം. ഇതിലേയ്ക്ക് എത്തുമോ എന്നാണ് ഉറ്റുനോക്കുന്നത്. 

ജില്ലാ പഞ്ചായത്തുകളിൽ ചെറായി, കറുകുറ്റി, മലയാറ്റൂർ, കോടനാട്, പുല്ലുവഴി, നേര്യമംഗലം, വാരപ്പെട്ടി, ആവോലി, പാമ്പാക്കുട, മുളന്തുരുത്തി, പുത്തൻകുരിശ്, നെടുമ്പാശ്ശേരി, ആലങ്ങാട്, കടുങ്ങല്ലൂർ, വല്ലാർപാടം എന്നിവിടങ്ങളിൽ യുഡിഎഫ് ലീഡ്‌ ചെയ്യുന്നു. മൂത്ത കുന്നം, കാലടി, ഭൂതത്താൻകെട്ട്, വാളകം, ഉദയംപേരൂർ, കോട്ടുവള്ളി, വൈപ്പിൻ എന്നിവിടങ്ങളിൽ എൽഡിഎഫ് ലീഡ് ചെയ്യുന്നു.

ബ്ലോക്ക് പഞ്ചായത്തുകളിൽ യുഡിഎഫ് ആലങ്ങാട്, അങ്കമാലി, ഇടപ്പളളി, കൂവപ്പടി, മുളന്തുരുത്തി, മൂവാറ്റുപുഴ, പള്ളുരുത്തി, പാമ്പാക്കുട, പാറക്കടവ്, വടവുകോട്, വാഴക്കുളം എന്നിവിടങ്ങളിൽ ലീഡ് ചെയ്യുന്നു. എൽഡിഎഫ് കോതമംഗലം, പറവൂർ, വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തുകളിൽ നേട്ടമുണ്ടാക്കിയിട്ടുണ്ട്. 

ഗ്രാമ പഞ്ചായത്തുകളിൽ ആലങ്ങാട്, ചേരാനെല്ലുർ , എടവനക്കാട്, എളങ്കുന്നപ്പുഴ, ഇലഞ്ഞി, കടുങ്ങല്ലുർ , കല്ലൂർക്കാട്, കറുകറ്റി, കരുമാലൂർ, കീരംപാറ, കൂവപ്പടി, കോട്ടപ്പടി, കുന്നുകര, കുട്ടമ്പുഴ, കുഴുപ്പിള്ളി, മഞ്ഞള്ളൂർ, മഞ്ഞപ്ര, മാറാടി, മുളന്തുരുത്തി, മുളവുകാട്, നെടുമ്പാശേരി, ഒക്കൽ, പൈങ്ങോട്ടൂർ, പള്ളിപ്പുറം, പാമ്പാക്കുട, പിണ്ടിമന, പൂതൃക്ക, പോത്താനിക്കാട്, പുത്തൻവേലിക്കര , രായമംഗലം, ശ്രീ മൂലനഗരം, തിരുമാറാടി, തുറവൂർ, വടവുകോട് - പുത്തൻ കുരിശ്, വാളകം, വാരപ്പെട്ടി, വരാപ്പുഴ വേങ്ങൂർ എന്നിവിടങ്ങളിൽ യുഡിഎഫാണ് മുന്നിൽ. 

ആമ്പല്ലൂർ, അശമന്നൂർ, ആവോലി, അയ്യമ്പുഴ, ചെല്ലാനം, ചിറ്റാട്ടുകര, ചോറ്റാനിക്കര, ഏഴിക്കര, കാലടി, കുമ്പളം, മലയാറ്റൂർ, നീലേശ്വരം, മൂക്കന്നൂർ, മുടക്കുഴ, നെല്ലിക്കുഴി, ഞാറക്കൽ, പായിപ്രാ, പാലക്കുഴ, പാറക്കടവ്, രാമമംഗലം, തിരുവാണിയൂർ, ഉദയംപേരൂർ, വടക്കേക്കര എന്നിവിടങ്ങളിൽ എൽഡിഎഫിനാണ് നേട്ടം. ആരക്കുഴ, ആയവന, ചേന്ദമംഗലം, ചെങ്ങമനാട്, എടത്തല, കടമക്കുടി, കവളങ്ങാട്, കോട്ടപ്പടി, കോട്ടുവള്ളി, കുന്നത്തുനാട്, മഴുവന്നൂർ, മുളവുകാട്, പല്ലാരിമംഗലം പഞ്ചായത്തുകളിൽ മറ്റുള്ളവർ നേട്ടമുണ്ടാക്കുന്നു. 

English Summary: Kerala Local Body Election Results 2020: Ernakulam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com