ADVERTISEMENT

തിരുവനന്തപുരം∙ 2017ൽ 120 ഹർത്താൽ നടന്ന കേരളത്തിൽ 2020ൽ വെറും 10 ഹർത്താൽ മാത്രം. ഇതിൽ തന്നെ 2 ദിവസം ദേശീയ പണിമുടക്ക് കേരളത്തിൽ ഹർത്താലായി മാറിയതാണ്. 2018 ഏപ്രിലിൽ മാത്രം നടന്നത് 12 ഹർത്താലായിരുന്നുവെന്നോർക്കണം. പണിമുടക്ക് ദിവസങ്ങൾ മാറ്റിനിർത്തിയാൽ സംസ്ഥാന വ്യാപകമായി 2020ൽ നടന്നത് ഒരേയൊരു ഹർത്താൽ മാത്രം.

ഹൈക്കോടതിയും സർക്കാരും ഹർത്താലിനു മൂക്കുകയറിട്ടതോടെ 2019ൽ 12 ഹർത്താൽ മാത്രമാണ് നടന്നത്. നാലു വർഷത്തിനിടയിൽ ഹർത്താലിന്റെ എണ്ണത്തിൽ വൻ കുറവാണുണ്ടായത്. 2019ൽ ലോക്സഭാ തിരഞ്ഞെടുപ്പാണ് ഹർത്താൽ കുറയാൻ കാരണമായതെങ്കിൽ 2020ൽ കോവിഡ് ആയി കാരണം.

ഹർത്താൽ നടത്തുന്നത് ഏഴു ദിവസം മുൻപ് പ്രഖ്യാപിക്കണമെന്ന ഹൈക്കോടതിയുടെ സുപ്രധാനമായ ഉത്തരവ് വന്നത് 2019 ജനുവരിയിലാണ്. അക്രമങ്ങൾക്കും നാശനഷ്ടങ്ങൾക്കും ഉത്തരവാദിത്തം ആഹ്വാനം ചെയ്യുന്നവർക്ക് ആക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഹർത്താലിന്റെ പേരിൽ സ്വകാര്യസ്വത്ത് നശിപ്പിച്ചാൽ ജീവപര്യന്തം തടവും പിഴയും വ്യവസ്ഥ ചെയ്യുന്ന നിയമം സംസ്ഥാന സർക്കാർ ഓർഡിനൻസായി പ്രഖ്യാപിച്ചത്.

English Summary: Covid affects Hartal also, only 10 in 2020

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com