ADVERTISEMENT

ന്യൂഡൽഹി∙ രാജ്യത്തെ സമ്പദ് വ്യവസ്ഥ തിരിച്ചുവരവിന്‍റെ പാതയിലെത്തിയത് കൊണ്ടാണ് കഴിഞ്ഞ മാസത്തെ ജിഎസ്ടി വരുമാനം റെക്കോര്‍ഡ് വളര്‍ച്ച കൈവരിച്ചതെന്ന് കേന്ദ്ര ധനസെക്രട്ടറി എ.ബി.പാണ്ഡെ. ഡിസംബര്‍ മാസം 1.15 ലക്ഷം കോടി രൂപയാണ് ജിഎസ്ടി ഇനത്തില്‍ കേന്ദ്രം പിരിച്ചത്. ഫലപ്രദമായ നികുതി പിരിവിന് ഏര്‍പ്പെടുത്തിയ പുതിയ സംവിധാനങ്ങളും നികുതി വെട്ടിപ്പ് നടത്തുന്നവര്‍ക്കെതിരായ ശക്തമായ നടപടികളും ഗുണം ചെയ്തു. കഴിഞ്ഞ രണ്ട് മാസത്തിനിടെ നികുതി വെട്ടിപ്പ് നടത്തിയ 180ലധികം പേരെയാണ് അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം അറിയിച്ചു.

English Summary: GST revenue collections hitting record prove economy is recovering: Finance Secretary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com