ADVERTISEMENT

ന്യൂഡല്‍ഹി∙ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാധ്രയുടെ ഓഫിസില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍. അനധികൃത വസ്തു ഇടപാടുമായി ബന്ധപ്പെട്ട് വാധ്രയില്‍നിന്നു വിവരങ്ങള്‍ ചോദിച്ചറിയാനാണ് ഉദ്യോഗസ്ഥര്‍ എത്തിയിരിക്കുന്നത്. കിഴക്കന്‍ ഡല്‍ഹിയിലെ സുക്‌ദേവ് വിഹാറിലുള്ള ഓഫിസില്‍ വച്ച് വാധ്രയുടെ മൊഴിയെടുക്കും. 

ലണ്ടനിലെ 12 മില്യണ്‍ പൗണ്ടിന്റെ വസ്തുവുമായി ബന്ധപ്പെട്ട കേസില്‍ റോബര്‍ട്ട് വാധ്രയ്‌ക്കെതിരെ അന്വേഷണം നടക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മണിക്കൂറുകളോളം വാധ്രയെ ചോദ്യം ചെയ്തിരുന്നു. രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ തനിക്കെതിരെ കേസുകള്‍ കെട്ടിച്ചമയ്ക്കുകയാണെന്നു വാധ്ര പ്രതികരിച്ചു. 

രാജസ്ഥാനിലെ ബിക്കാനീറില്‍ പാവപ്പെട്ട ഗ്രാമീണരുടെ പുനരധിവാസത്തിനായി നിശ്ചയിച്ച ഭൂമി വാധ്രയുടെ ഉടമസ്ഥതയിലുള്ള സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി സ്വന്തമാക്കിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. 69.55 ഹെക്ടര്‍ ഭൂമി കുറഞ്ഞ വിലയ്ക്കു വാങ്ങി 5.15 കോടി രൂപയ്ക്കു മറ്റൊരു കമ്പനിക്ക് അനധികൃതമായി വിറ്റുവെന്നാണ് ആരോപണം. 2018ല്‍ ഗുഡ്ഗാവിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് വാധ്രയ്ക്കും ഹരിയാന മുന്‍ മുഖ്യമന്ത്രി ഭുപീന്ദര്‍ സിങ് ഹൂഡയ്ക്കും എതിരെ പൊലീസ് കേസെടുത്തിരുന്നു. 2015ല്‍ വാധ്രയുടെ സ്ഥാപനത്തിനെതിരെ ഇഡി കള്ളപ്പണം വെളുപ്പില്‍ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു.

English Summary: Tax Officials At Robert Vadra Office To Record Statement In Property Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com