ADVERTISEMENT

കാസർകോട് ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പൊലീസുകാരനെ അറസ്റ്റ് ചെയ്തു. കാസർകോട് ഡിസ്ട്രിക്ട് ഹെഡ് ക്വാർട്ടേഴ്സി(ഡിഎച്ച്ക്യൂ)ലെ സിവിൽ പൊലീസ് ഓഫിസർ തിരുവനന്തപുരം സ്വദേശി ഗോഡ്‍വിൻ (35)നെയാണ് വനിത സിഐയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

പ്രഭാത സവാരിക്കിടെ കഴിഞ്ഞ ദിവസം പൊലീസുകാരൻ സമീപത്തെ 17കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. കാസർകോട് വനിത പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പോക്സോ നിയമപ്രകാരമാണ് പൊലീസുകാരനെതിരെ കേസെടുത്തത്. ഇയാൾക്കെതിരെ വകുപ്പ് തലത്തിൽ നടപടിയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

English Summary : Police officer arrested in POCSO case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com