ADVERTISEMENT

സോൾ ∙ കൊറിയന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയിലും ഭരണകൂടത്തിലും കിം ജോങ് ഉന്‍ കഴിഞ്ഞാലുള്ള അധികാരകേന്ദ്രമായ സഹോദരി കിം യോ ജാങ്ങിനെ പാർട്ടിതലത്തിൽ തരംതാഴ്ത്തിയതായി റിപ്പോർട്ട്. പാര്‍ട്ടിയിലും ഭരണകൂടത്തിലും നിർണായക സ്വാധീനം ചെലുത്താൻ കഴിയുമെന്നു വിലയിരുത്തലുള്ള ജാങ്ങിന് കൊറിയന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ പൊളിറ്റ്ബ്യൂറോയിൽ ഇടം പിടിക്കാൻ കഴിഞ്ഞില്ല. അവർ സെൻട്രൽ കമ്മിറ്റിയിൽ തുടരും.

ഉത്തര കൊറിയൻ ന്യൂസ് ഏജൻസിയാണ് വാർത്ത പുറത്തു വിട്ടത്. 2017ൽ കിമ്മിന്റെ പിതൃസഹോദരി കിം ക്യോങ് ഹു‌യ്‌യിക്കുശേഷം ആദ്യമായി കൊറിയന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ പൊളിറ്റ്ബ്യൂറോയിൽ ഇടം പിടിച്ച വനിതാനേതാവാണ് ജാങ്. രാജ്യാന്തര തലത്തിൽതന്നെ ശ്രദ്ധിക്കപ്പെട്ട ജാങ്ങിനെ പൊളിറ്റ്ബ്യൂറോയിൽനിന്ന് ഒഴിവാക്കിയത് ഇതിനകം തന്നെ വാർത്താപ്രധാന്യം നേടുകയും ചെയ്തു. 

കിമ്മിന്റെ നയതന്ത്ര മാറ്റങ്ങളിലെ ചാലകശക്തിയായി ചൂണ്ടിക്കാണിക്കപ്പെടുകയും ഉത്തര കൊറിയയുടെ അടുത്ത ഭരണാധികാരിയെന്നു ഭൂരിഭാഗം പേരും കരുതുകയും ചെയ്ത വ്യക്തി‌ത്വമാണ് കിമ്മിന്റെ ഇളയ സഹോദരിയായ ജാങ്. പാർട്ടിതലത്തിലുള്ള തരംതാഴ്ത്തലിനു പിന്നിൽ ഉത്തര കൊറിയയിൽ നാൾക്കുനാൾ അദ്ഭുതകരമായ രീതിയിൽ വർധിക്കുന്ന ജാങ്ങിന്റെ സ്വാധീനമാണെന്നു രാജ്യാന്തര മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു.

1200-kim-yo-jong-sister-of-kim
കിം യോ ജാങ് (Photo by LUONG THAI LINH / POOL / AFP)

എന്നാൽ ജാങ്ങിനെ പാർട്ടിയുടെ ഉയർന്ന പദവിയിലേക്കു ഉയർത്താനുള്ള സാധ്യത ഇനിയും തള്ളാനാകില്ലെന്നും രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. ജാങ്ങിന്റെ റോൾ എന്നതു പരമാവധി ഒരു റീജന്റ് സ്ഥാനം വരെയായിരിക്കുമെന്ന് കൊറിയ സർവകലാശാലയിലെ അധ്യാപകനും ദക്ഷിണ കൊറിയൻ ഐക്യ, പ്രതിരോധ മന്ത്രാലയങ്ങളുടെ ഉപദേശകനുമായ യോ ഹോ യോൾ തുടങ്ങിയവരുടെ നിഗമനങ്ങളെ ശരിവയ്ക്കുന്നതാണ് പുറത്തു വരുന്ന സൂചനകൾ.

English Summary: Mixed signals for North Korean leader's sister as Kim seeks to cement power

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com