ADVERTISEMENT

കണ്ണൂർ ∙ മകൻ അപ്പു ജോസഫ് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കില്ലെന്നും സാവകാശം പ്രവർത്തിച്ചു വരട്ടെയെന്നും കേരള കോൺഗ്രസ് (ജോസഫ്) ചെയർമാൻ പി.ജെ.ജോസഫ് എംഎൽഎ. കഴിഞ്ഞ തവണ പരാജയപ്പെട്ട പാലാ സീറ്റിൽ ജോസ് കെ.മാണി ഇത്തവണ മൽസരിക്കാൻ ധൈര്യം കാണിക്കുമെന്നു കരുതുന്നില്ല.

തദ്ദേശ തിരഞ്ഞെടുപ്പിൽ 299 സീറ്റിൽ ജയിപ്പിച്ച ചെണ്ട ഭാഗ്യമുള്ള ചിഹ്നമാണ്. ഹൈക്കോടതിയിലെ കേസ് ജയിച്ചാലും ചിഹ്നമായി ചെണ്ട തുടരും. എൻസിപി മുന്നണി വിട്ടുവരികയും മാണി സി.കാപ്പൻ പാലായിൽ മൽസരിക്കാൻ തയാറാവുകയും ചെയ്താൽ സീറ്റ് വിട്ടുകൊടുക്കും. അവർ ആദ്യം നിലപാട് വ്യക്തമാക്കട്ടെ.

പി.സി.തോമസ് ന്യായമായ ആവശ്യങ്ങളോടെ വരികയാണെങ്കിൽ പാർട്ടിയിലെടുക്കുന്നതിൽ വിരോധമില്ല. പി.സി.ജോർജ് സ്വതന്ത്രനായി മൽസരിച്ചാൽ പിന്തുണയ്ക്കാമെന്ന ചർച്ചയാണു യുഡിഎഫിലുള്ളത്. മൽസരിച്ച 15 സീറ്റ് ഇത്തവണയും ആവശ്യപ്പെടും. രമേശ് ചെന്നിത്തല നയിക്കുന്ന കേരളയാത്രയ്ക്കു മുൻപു സീറ്റ് വിഭജനം പൂർത്തിയാകും.

Content Highlights: PJ Joseph on assembly election seat sharing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com