ADVERTISEMENT

ന്യൂഡൽഹി∙ കോവിഡ് വാക്സീന്‍ കുത്തിവയ്പ്പിന് രാജ്യമാകെ തുടക്കമായി. ആദ്യ ദിനം ഇതുവരെ ലഭ്യമായ കണക്ക് അനുസരിച്ച് 1,91,181 പേര്‍ വാക്സീന്‍ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കേരളത്തില്‍ 8,062 പേര്‍ കുത്തിവയ്പ്പെടുത്തു. ഏറ്റവും കൂടുതൽ ആന്ധ്രപ്രദേശിൽ – 16,963. 

ലോകത്തിലെ ഏറ്റവും വലിയ വാക്സീൻ ദൗത്യത്തിനാണ് ഇന്ത്യ ഇന്ന് തുടക്കും കുറിച്ചത്. രാജ്യത്ത് കോവിഡ് മുന്നണിപ്പോരാളികൾക്ക് ആദരമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വാക്സീൻ ദൗത്യത്തിന് തുടക്കം കുറിച്ചത്. സാനിറ്റേഷൻ തൊഴിലാളിയായ മനീഷ് കുമാറാണ് രാജ്യത്ത് ആദ്യ വാക്സീൻ ഡോസ് സ്വീകരിച്ചത്. ഡൽഹി എയിംസിൽ നിന്നാണ് ഇദ്ദേഹം കോവിഡ് പ്രതിരോധ കുത്തിവയ്പ്പെടുത്തത്. 

രാജ്യത്ത് 3,006 വാക്സീൻ കേന്ദ്രങ്ങളാണ് ഒരുക്കിയിരുന്നത്. ആദ്യ ദിനം മൂന്നു ലക്ഷം പേർക്ക് വാക്സീൻ നൽകാനായിരുന്നു സർക്കാർ തീരുമാനിച്ചിരുന്നതെങ്കിൽ ദിനാന്ത്യം അത് 1.65 ലക്ഷമായി ചുരുങ്ങുകയായിരുന്നു.

English Summary : 1.65 Lakh Get Shots On Day 1 As India Begins Largest Vaccination Drive

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com