ADVERTISEMENT

കോഴിക്കോട്∙ ബേപ്പൂരിൽനിന്നു മത്സ്യബന്ധനത്തിനു പോയ ബോട്ടിൽ കപ്പലിടിച്ചു. ആളപായമില്ല. ബേപ്പൂർ സ്വദേശി വെണ്ണക്കാട്ട് പറമ്പ് നിസാറിന്റെ അമീൻ- 2 ബോട്ടിലാണ് കഴിഞ്ഞ രാത്രി 10.30 നു കപ്പലിടിച്ചത്. ബോട്ടിന്റെ മുൻഭാഗത്തെ ഫെൻഡർ തകർന്നു. താനൂരിനു പടിഞ്ഞാറ് 15 നോട്ടിക്കൽ മൈൽസ് അകലെ നടുക്കടലിലാണ് അപകടം. കൊച്ചി ഭാഗത്തേക്ക് പോയ എസ്എസ്എൽ മുംബൈ എന്ന  ചരക്കു കപ്പലാണ് ബോട്ടിൽ ഇടിച്ചത്. കപ്പലിന്റെ പിൻഭാഗമാണ് ബോട്ടിൽ ഇടിച്ചത്.

English Summary: Ship collides in boat at Beypore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com