ADVERTISEMENT

താനൂര്‍ ∙ മത്സ്യബന്ധന ബോട്ടുകളില്‍ നിന്നും എന്‍ജിന്‍ കവര്‍ന്ന് വില്‍പ്പന നടത്തിയിരുന്ന യുവാവിനെ താനൂര്‍ പൊലീസ് പിടികൂടി. താനൂര്‍ കോര്‍മന്‍ കടപ്പുറം പാണാച്ചീന്റെ പുരയ്ക്കല്‍ സഹദ് (25)നെയാണ് ബോട്ടുകളില്‍ നിന്നും കവര്‍ന്ന 4 യമഹ യന്ത്രങ്ങളുമായി താനൂര്‍ സിഐ പ്രമോദും സംഘവും അറസ്റ്റു ചെയ്തത്.

തിരൂര്‍, താനൂര്‍ ഭാഗങ്ങളില്‍ നിന്നായി അടുത്തിടെ പത്തോളം ബോട്ടുകളില്‍നിന്ന് യന്ത്രങ്ങള്‍ കാണാതായിരുന്നു. ഒരു ലക്ഷം മുതല്‍ 2 ലക്ഷം രൂപ വരെയുള്ള യന്ത്രങ്ങളാണ് കവര്‍ച്ച ചെയ്തത്. യന്ത്രങ്ങളില്ലാത്തതിനാല്‍ മാസങ്ങളായി പലരും മത്സ്യ ബന്ധനത്തില്‍ ഏര്‍പ്പെടാനാകാതെ പട്ടിണിയിലായിരുന്നു. പൊന്നാനി, പടിഞ്ഞാറേക്കര, ഉണ്യാല്‍, താനൂര്‍, പരപ്പനങ്ങാടി, ചാലിയം ഭാഗങ്ങളില്‍ കടലോരത്ത് നിര്‍ത്തിയിട്ടിരുന്ന ബോട്ടുകളിലായിരുന്നു കവര്‍ച്ച.

മത്സ്യത്തൊഴിലാളിയായ പ്രതി കൂടുതല്‍ കവര്‍ച്ചകള്‍ നടത്തിയിട്ടുണ്ടോ എന്നതു സംബന്ധിച്ചും സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതും പൊലീസ്  അന്വേഷിച്ചു വരികയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനയി കസ്റ്റഡിയില്‍ വാങ്ങുമെന്ന് താനൂര്‍ സിഐ പ്രമോദ് പറഞ്ഞു.

English Summary: Youth arrested for looting engines from fishing boat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com