ADVERTISEMENT

ഏറ്റുമാനൂർ∙ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് ചരിത്ര പ്രസിദ്ധമായ ഏഴരപ്പൊന്നാന ദർശനം ആസ്ഥാനമണ്ഡപത്തിൽ നടന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 5000 പേർക്കാണ് ഏഴരപ്പൊന്നാന ദർശനത്തിന് പ്രവേശനം അനുവദിച്ചത്. 

തിരുവിതാംകൂർ മഹാരാജാവ് മാർത്താണ്ഡവർമ ഏറ്റുമാനൂരപ്പനു നടയ്ക്കു വച്ചതാണ് ഏഴരപ്പൊന്നാന എന്നാണ് ഐതിഹ്യം. ധർമരാജ കാർത്തിക തിരുനാൾ രാമവർമ സമർപ്പിച്ചതാണെന്ന് മറ്റൊരു കഥയുമുണ്ട്. വരിക്കപ്ലാവിൻതടിയിൽ നിർമിച്ച് സ്വർണം പൊതിഞ്ഞതാണ് ഏഴരപ്പൊന്നാനകൾ. ഏഴെണ്ണത്തിനു രണ്ടടി ഉയരവും ചെറിയ ആനയ്ക്ക് ഒരടി ഉയരവും ആണ് ഉള്ളത്.

ഏറ്റുമാനൂപ്പന് ഏഴപ്പൊന്നാനയെ സമർപ്പിച്ചതിന്റെ രേഖകൾ തിരുവനന്തപുരം കിഴക്കേക്കോട്ടയിൽ സംസ്ഥാന പുരാവസ്തു വകുപ്പിന്റെ ഓഫിസിലുണ്ട്. അഷ്ടദിഗ്ഗജങ്ങളായ ഐരാവതം, പുണ്ഡരീകം, കുമുദം, അഞ്ജന, പുഷ്പദന്തൻ, സുപ്രതീകൻ, സാർവഭൗമൻ, വാമനൻ എന്നിവയെയാണ് പൊന്നാനകൾ പ്രതിനിധീകരിക്കുന്നതെന്നു പറയപ്പെടുന്നു. വാമനൻ ചെറുതായതിനാൽ അരപ്പൊന്നാനയായി എന്നാണ് പറയപ്പെടുന്നത്.

English Summary : Ettumanoor Ezharaponnana

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com