ADVERTISEMENT

കോഴിക്കോട്∙ മുങ്ങാൻ പോകുന്ന കപ്പലായ കോൺഗ്രസ്, കമ്യൂണിസ്റ്റ് പാർട്ടികളിൽ നിന്നു രക്ഷപ്പെട്ട് ന്യൂനപക്ഷങ്ങൾ ബിജെപിക്കൊപ്പം നിൽക്കണമെന്ന് ബിജെപി മുൻ ദേശീയ വക്താവും ബിഹാർ വ്യവസായ മന്ത്രിയുമായ സയിദ് ഷാനവാസ് ഹുസൈൻ. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയുടെ ജില്ലയിലെ പ്രചാരണത്തിന്റെ സമാപനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

സിഎഎ വിരുദ്ധ സമരത്തിലെ കേസുകളെല്ലാം ഒഴിവാക്കിയപ്പോൾ ശബരിമല പ്രശ്നത്തിൽ വിശ്വാസികൾക്കു നേരെയെടുത്ത ഭൂരിപക്ഷം കേസുകളും ക്രിമിനൽകേസുകളെന്ന പേരുപറഞ്ഞ് പിൻവലിക്കാതിരിക്കാനാണ് പിണറായിയും സിപിഎമ്മും ശ്രമിക്കുന്നതെന്ന് ബിജെപി ദേശീയനിർവാഹകസമിതി  അംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു.

ബിജെപി ജില്ലാ പ്രസിഡന്റ്  വി.കെ. സജീവൻ അധ്യക്ഷനായിരുന്നു. സംസ്ഥാന ജന.സെക്രട്ടറി എം.ടി.രമേശ്, സംസ്ഥാന വൈസ്പ്രസിഡന്റ് വി.വി.രാജൻ, ദേശീയസമിതി അംഗം കെ.പി.ശ്രീശൻ, സംസ്ഥാനസെക്രട്ടറി പി.രഘുനാഥ് തുടങ്ങിയവർ പ്രസംഗിച്ചു.

ബാലുശ്ശേരി, കൊയിലാണ്ടി, ചേളന്നൂർ കുമാരസ്വാമി, കുന്നമംഗലം എന്നിവടങ്ങളിലെ പൊതുയോഗങ്ങൾക്കുശേഷമാണ് മുതലക്കുളത്തെത്തിയത്. ജില്ലാ ജനറൽ സെക്രട്ടറിമാരായ എം.മോഹനനും പി.ജിജേന്ദ്രനും ഹാരാർപ്പണം നടത്തി. യുവമോർച്ച ജില്ലാപ്രസിഡന്റ് ടി.രനീഷ് സുരേന്ദ്രനെ പുഷ്പകിരീടമണിയിച്ചു. വിവിധ സംഘടനകളുടെ 50 നേതാക്കൾ പൊന്നാടയണിയിച്ചു. 

Content Highlights: K Surendran's Vijaya yathra

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com